കേരളത്തിൽ വ്യാഴാഴ്ച വരെ മലയോര മേഖലകൾ ഉൾപ്പെടെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലും 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം എന്ന് ഐ എം ഡി അറിയിച്ചു.
ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഇടിമിന്നൽ നേരത്തെ അറിയാനും ട്രാക്ക് ചെയ്യാനും മെറ്റ് ബീറ്റ് വെതറിന്റെ ലൈറ്റനിങ് സ്ട്രൈക്ക് മാപ്പ് ഉപയോഗിക്കാം ലിങ്ക്