2025 ലെ കാലവര്‍ഷത്തില്‍ മഴ എങ്ങനെയാകുമെന്ന് ഇന്നറിയാം

2025 ലെ കാലവര്‍ഷത്തില്‍ മഴ എങ്ങനെയാകുമെന്ന് ഇന്നറിയാം

2025 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) ആദ്യഘട്ട പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് പുറത്തുവിടും. വൈകിട്ട് 3 മണിക്കാണ് ഇതുസംബന്ധിച്ച വാര്‍ത്താ സമ്മേളനം വിളിച്ചത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രവിചന്ദ്രന്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയരക്ടര്‍ ജനറല്‍ ഡോ. മൃത്യുജ്ഞയ് മൊഹാപത്ര എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുക.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇന്ത്യയിലെ കാലവര്‍ഷ സീസണ്‍. ഈ കാലയളവില്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്ര മഴ ലഭിക്കും എന്നത് സംബന്ധിച്ച കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഇന്നുണ്ടാകും. എന്നാല്‍ കാലവര്‍ഷം എപ്പോഴെത്തും എന്ന തിയതി സംബന്ധിച്ച പ്രവചനം മെയ് മാസത്തിലെ റിപ്പോര്‍ട്ടിലാണ് പുറത്തു വിടുക.

ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം യൂട്യൂബില്‍ ലൈവ് സ്ട്രീമിങ്ങായി ലഭിക്കും. താഴെ കാണുന്ന വിന്‍ഡോയില്‍ പ്ലേ ചെയ്താല്‍ ലൈവായി വാര്‍ത്താ സമ്മേളനം കാണാനാകും.

ഡല്‍ഹിയിലെ ലോധി റോഡിലുള്ള ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മഹിളാ ഹാളില്‍ ആണ് വാര്‍ത്താ സമ്മേളനം.

നേരത്തെ ദേശീയ തലത്തിലുള്ള സ്വകാര്യ കാലാവസ്ഥാ ഏജന്‍സി സ്‌കൈമെറ്റ് വെതര്‍ നേരത്തെ കാലവര്‍ഷ പ്രവചനം നടത്തിയിരുന്നു. 2025 ല്‍ കാലവര്‍ഷം സാധാരണ നിലയിലാകുമെന്ന് സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ സ്‌കൈമെറ്റ് വെതര്‍ പ്രവചിച്ചത്. ഏപ്രില്‍ 09 നായിരുന്നു അവരുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീളുന്ന കാലവര്‍ഷ സീസണില്‍ ദേശീയ തലത്തില്‍ 868.6 എം.എം മഴയാണ് ലഭിക്കേണ്ടത്. ദീര്‍ഘകാല ശരാശരിയുടെ (Long Period Average – LPA) 96 മുതല്‍ 104 ശതമാനം മഴ ലഭിക്കുന്നതിനെയാണ് സാധാരണ മഴ (Normal Rain) എന്നു പറയുന്നത്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ 40 ശതമാനം മഴ സാധാരണയാകാനും 30 ശതമാനം മഴ സാധാരണയില്‍ കൂടാനും 10 ശതമാനം അധിക മഴ ലഭിക്കാനും 15 ശതമാനം സാധാരണയില്‍ കുറവ് മഴ ലഭിക്കാനുമാണ് സാധ്യത സ്‌കൈമെറ്റ് പ്രവചിക്കുന്നത്. ഇതേ കുറിച്ച് വിശദമായി വായിക്കാന്‍ താഴെ കൊടുത്ത വാര്‍ത്തയില്‍ ക്ലിക്ക് ചെയ്യുക.

2024 ല്‍ കാലവര്‍ഷം എത്തിയത് മെയ് 30 നായിരുന്നു. 2024 ല്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ കാലവര്‍ഷ സീസണില്‍ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷ സീസണില്‍ കേരളത്തില്‍ മഴ കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചിച്ചിരുന്നത്. എന്നാല്‍ സാധാരണ തോതിലുള്ള മഴയാണ് കേരളത്തില്‍ 2024 ല്‍ ലഭിച്ചത്. അന്നത്തെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം സംബന്ധിച്ച വിശദവാര്‍ത്ത താഴെ വായിക്കാം. 2024 മെയ് 15 നാണ് കാലാവസ്ഥാ വകുപ്പ് ആദ്യഘട്ട മണ്‍സൂണ്‍ പ്രവചനം നടത്തിയത്.

Tag- Get the latest insights on the 2025 Southwest Monsoon with the Meteorological Department’s initial forecast. Understand what to expect for the upcoming rainy season.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020