ഡിഗ്രി യോഗ്യതയുണ്ടോ? എങ്കിൽ ഐഡിബിഐ ബാങ്കിൽഅസിസ്റ്റന്റ് മാനേജരാവാം

ഡിഗ്രി യോഗ്യതയുണ്ടോ? എങ്കിൽ ഐഡിബിഐ ബാങ്കിൽ
അസിസ്റ്റന്റ് മാനേജരാവാം

ഐ.ഡി.ബി.ഐ ബാങ്കില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം. ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റിലേക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഇന്ത്യയൊട്ടാകെ ആകെ 500 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ സ്ഥിര ബാങ്ക് ജോലി സ്വപ്‌നം കാണുന്നവര്‍ ഈയവസരം പാഴാക്കരുത്. ഫെബ്രുവരി 26നുള്ളില്‍ അപേക്ഷിക്കണം.

തസ്തിക& ഒഴിവ്
ഐ.ഡി.ബി.ഐ ബാങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ നിയമനം. ഇന്ത്യയൊട്ടാകെ ആകെ 500 ഒഴിവുകള്‍. കേരളത്തിലും, തമിഴ്‌നാട്ടിലും, കര്‍ണാടകയിലും നിയമനങ്ങള്‍ നടക്കും.

Advt. NO: 13/2023-24.

പ്രായപരിധി
20 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 31-01-1999നും 31-01-2004നും ഇടയില്‍ ജനിച്ചവരായിരിക്കണം.

എസ്.സി, എസ്.ടി- 5 വര്‍ഷം, ഒബിസി- 3 വര്‍ഷം, പിഡബ്ല്യൂഡി- 10 വര്‍ഷം എന്നിങ്ങനെ വയസിളവുണ്ട്.

യോഗ്യത
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കയിവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത.

കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രാദേശിക ഭാഷകളിലുള്ള പ്രാവീണ്യം അധിക യോഗ്യതയായി പരിഗണിക്കും.

അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂഡി വിഭാഗക്കാര്‍ 100 രൂപ അപേക്ഷ ഫീസടക്കണം. മറ്റുള്ളവര്‍ക്ക് 1000 രൂപയും അപേക്ഷ ഫീസുണ്ട്.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

അപേക്ഷ നല്‍കുന്നതിനായി https://www.idbibank.in/idbi-bank-careers-current-openings.aspx ലിങ്ക് സന്ദര്‍ശിക്കുക.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment