കനത്ത മഴയിൽ കൂറ്റൻ ജലസംഭരണി തകർന്ന് 2 മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക്
കനത്ത മഴയിൽ ഉത്തർപ്രദേശിൽ കൂറ്റൻ വാട്ടർ ടാങ്ക് തകർന്ന് രണ്ട് പേർ മരിച്ചു. നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മഥുരയിലെ കൃഷ്ണ വിഹാര്‍ കോളനിയില്‍ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്. റസിഡൻഷ്യൽ കോളനിയിലെ വാട്ടര്‍ ടാങ്കാണ് കനത്ത മഴയിൽ തകർന്ന് വീണത് .240 കിലോ ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് ഇത്.
കുട്ടികളടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. അപകടത്തിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥലത്ത് എസ്ഡിആർഎഫ് ടീം രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മഥുര ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര കുമാർ സിംഗ് അറിയിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ജില്ലാ മജിസ്‌ട്രേറ്റിൻ്റെ നേതൃത്വത്തിൽ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.