കേരളത്തിൽ എട്ട് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇന്നും നാളെയും കൊല്ലം, കോട്ടയം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരും. സാധാരണയേക്കാൾ 3 മുതല്‍ – 5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണിത്. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ താപനില സാധാരണയെക്കാൾ 3 മുതല്‍ – 4 ഡിഗ്രി സെല്‍ഷ്യസ് ഉയർന്ന് 34 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിൽ 33 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ 3 മുതല്‍ – 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതൽ ആണിത്. മൺസൂൺ ആരംഭിച്ചത് മുതലുള്ള രണ്ടാമത്തെ ഉയർന്ന താപനില മുന്നറിയിപ്പാണിത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
അതേസമയം മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത് പ്രകാരം വടക്കൻ കേരളത്തിന്റെ ചില ജില്ലകളിൽ നാളെ മുതൽ ഒറ്റപ്പെട്ട മഴ ഉണ്ടാവും. വളരെ ചെറിയ മഴയായിരിക്കും ലഭിക്കുക. ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന മഴയായിരിക്കും ഉണ്ടാവുക ശക്തമായ മഴ പ്രതീക്ഷിക്കേണ്ട. സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായുള്ള ജാഗ്രത നിർദേശങ്ങൾ കഴിഞ്ഞ ദിവസം ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിരുന്നു.
ജാഗ്രത നിര്‍ദേശങ്ങള്‍
പൊതുജനങ്ങൾ പരമാവധി പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യ പ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .
ജലം പാഴാക്കാതെ ഉപയോഗിക്കണം. മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം കുപ്പിയിലാക്കി കൈയ്യിൽ കരുതണം.
വെള്ളം കുടിക്കുന്നത് ശീലമാക്കുക. ദാഹമില്ലെങ്കിൽ പോലും വെള്ളം കുടിക്കുന്നത് ശീലമാക്കണം. മദ്യം , കാപ്പി, ചായ കാർബണേറ്റ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രം ധരിക്കാൻ തിരഞ്ഞെടുക്കുക
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാവുന്നതാണ്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കാട്ടു തീയുണ്ടാകാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കുക. കാട്ടു തീ ഉണ്ടാകാനുള്ള സാഹചര്യം കഴിയുന്നതും ഒഴിവാക്കുക. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക
മാർക്കറ്റുകൾ കെട്ടിടങ്ങൾ മാലിന്. ശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ഇവയോട് ചേർന്ന വസിക്കുന്നവരും പ്രത്യേകം ജാഗ്രത പുലർത്തുക
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. കൂടാതെ ക്ലാസ് മുറികളിലും വായു സ്ഞ്ചാരം ഉറപ്പാക്കണം.
അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരം പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികളേയും വളർച്ചു മൃഗങ്ങളേയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല
അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വിശ്രമിക്കുകയും വൈദ്യ സഹായം തേടുകയും ചെയ്യുക
കാലവസ്ഥ വകുപ്പിന്റേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക