ഒമാനിൽ കനത്ത മഴ : ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
ഒമാനിൽ കനത്ത മഴയ്ക്കിടെ വാദിയിൽ ഒഴുക്കിൽപ്പെട്ട് ചൊവ്വാഴ്ച ഒരു കുട്ടി മരിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. അസ്‌കി-സിനാവ് റോഡിൽ വാദിക്കടുത്ത് വാഹനത്തിനുള്ളിൽ അഞ്ച് പേർ കുടുങ്ങിയതായി പോലീസിന് ആദ്യം റിപ്പോർട്ട് ലഭിച്ചിരുന്നു.
ഇവരിൽ നാലുപേരെ പോലീസ് ആംബുലൻസിൽ രക്ഷപ്പെടുത്തി. ഇവരെ ഇബ്ര റഫറൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ ഒഴുക്കിൽപ്പെട്ട് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
താഴ്‌വരകൾ മുറിച്ചുകടക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും പ്രദേശവാസികളോട് നിർദേശിച്ചിട്ടുണ്ട്. പുലർച്ചെ, റുസ്താഖിലെ വിലായത്തിലെ വാദിയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
ഒമാൻ വാർത്താ ഏജൻസിയുടെ കണക്കനുസരിച്ച്, ഏപ്രിൽ 6 ചൊവ്വാഴ്ച 48.6 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്.
ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ഇന്ന് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് പ്രവചിക്കുകയും മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിൽ പൊടി ഉയരാനുള്ള സാധ്യതയും പ്രവചിക്കുന്നു. കൂടാതെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag