വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ; വെള്ളക്കെട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, അയൽ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ്

വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ; വെള്ളക്കെട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, അയൽ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ്

വടക്കൻ തമിഴ്നാട്ടിൽ മഴ ശക്തമായതോടെ തലസ്ഥാനമായ ചെന്നൈ നഗരത്തിൽ വെള്ളക്കെട്ട് . നിരവധി റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ പലയിടത്തും ഗതാഗതം താറുമാറായിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തുടരുന്നതിനാൽ മേഖലയിൽ അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പുതുച്ചേരി മുതൽ തെക്കൻ ആന്ധ്രപ്രദേശ് വരെയുള്ള തീരദേശ മേഖലയിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ സ്കൂളുകൾക്കും, കോളജുകൾക്കും ചൊവ്വാഴ്ച (ഇന്ന് ) അവധി നൽകിയിട്ടുണ്ട്. 18 വരെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐ.ടി കമ്പനികൾക്ക് അധികൃതർ നിർദ്ദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നിരുന്നു. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയെ വിന്യസിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ രാത്രി ചെന്നൈയിൽ കനത്ത മഴയാണ് ലഭിച്ചത്. ഒരു മണിക്കൂറിനുള്ളിൽ 5 സെന്‍റീമീറ്റർ മഴ പെയ്തതായി കാലാവസ്ഥ വകുപ്പ്. ചെന്നൈ കോർപ്പറേഷനിൽ മാത്രം 6.4 സെന്‍റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വടപളനി, നുങ്കമ്പാക്കം, മീനമ്പാക്കം, അഡയാർ എന്നിവിടങ്ങളിലും ആറ് സെന്‍റീമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. വേളാച്ചേരിയിൽ 5.5 സെന്‍റീമീറ്റർ മഴയും രായപ്പേട്ട, ചോഷിങ്ങനല്ലൂർ, പാലവാക്കം, അണ്ണാനഗർ എന്നിവിടങ്ങളിൽ അഞ്ച് സെന്‍റീമീറ്റർ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. രായപുരം, ബേസിൻ ബ്രിഡ്ജ്, പെരമ്പൂർ, മണലി എന്നിവിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്.

അതേസമയം തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നസാഹചര്യത്തിൽ  അയൽ സംസ്ഥാനങ്ങളായ കേരളത്തിനും, ആന്ധ്രാപ്രദേശിനും ശക്തമായ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള റായൽസീമ മേഖലയിലും ആന്ധ്രാപ്രദേശിൻ്റെ തീരപ്രദേശങ്ങളിലും IMD ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . കേരളത്തിൽ ഇന്ന് രണ്ട് സംസ്ഥാനങ്ങളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഇതിന് പുറമെ ഇന്ന് തീരപ്രദേശത്ത് റെഡ് അലർട്ടാണ്.  

ഒക്‌ടോബർ 15 മുതൽ 17 വരെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെക്കൻ കർണാടകത്തിലെയും പല ഭാഗങ്ങളിലും അതിശക്തമായ മഴ പെയ്യുമെന്ന് IMD. ഒക്‌ടോബർ 15 മുതൽ 16 വരെ തമിഴ്‌നാട്ടിലെ കാരയ്ക്കലിലും പുതുച്ചേരിയിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും imd. മാഹിയിൽ ഒക്ടോബർ 15 മുതൽ 17 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത.

ആന്ധ്രാപ്രദേശിലെ രായലസീമ മേഖലയിലും കർണാടകയുടെ ഉൾപ്രദേശങ്ങളിലും സമാനമായ കാലാവസ്ഥ ദൃശ്യമാകുമെന്നും imd. ഒക്ടോബർ 17 മുതൽ ലക്ഷദ്വീപിൽ കനത്ത മഴയ്ക്ക് സാധ്യത. വടക്കുകിഴക്കൻ മൺസൂൺ ഒക്‌ടോബർ 16 ന് ആന്ധ്രാപ്രദേശിൻ്റെയും യാനത്തിൻ്റെയും തീരപ്രദേശങ്ങളിൽ എത്താൻ സാധ്യത.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment