ഉത്തരേന്ത്യയിൽ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ ജമ്മു കശ്മീരിലെ മേഘവിസ്ഫോടനം ദോഡ ജില്ലയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിലേക്ക് നയിച്ചു. മേഘവിസ്ഫോടനം മേഖലയിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിച്ചതിനെ തുടർന്ന് ലേയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കനത്ത മഴയിൽ ജനജീവിതം താറുമാറായി. ജമ്മു കശ്മീരിൽ, ജമ്മു-ശ്രീനഗർ ഹൈവേയിൽ രണ്ടിടത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 3,000-ത്തിലധികം അമർനാഥ് തീർഥാടകരെ ശനിയാഴ്ച റംബാനിൽ തടഞ്ഞുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 270 കിലോമീറ്റർ ഹൈവേയിൽ മെഹർ, ദൽവാസ് പ്രദേശങ്ങളിൽ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
VIDEO | Cloudburst causes flood-like situation in J&K's Doda.
"We have rescued one person. We appeal to people to not come out of their houses," says SP Bhaderwah Vinod Sharma. pic.twitter.com/JEq5E26wRW
— Press Trust of India (@PTI_News) July 22, 2023
എന്നാൽ അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ജമ്മുവിലും ശ്രീനഗറിലും മേഘവിസ്ഫോടനവും മഴയും ഉണ്ടായതിനെ തുടർന്ന് ചെനാബ് നദിയിലെ ജലനിരപ്പ് ഉയർന്നു. ഇന്ന് പുലർച്ചെ ദോഡ ജില്ലയിലെ കോട്ട നുള്ളയ്ക്ക് ചുറ്റുമുള്ള മേഘവിസ്ഫോടനത്തിൽ തലീല-ചിരാല ലിങ്ക് റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതായി അധികൃതർ പറഞ്ഞു. ഇത് കോട്ട നുള്ളിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനു സമാനമായ സാഹചര്യത്തിനു കാരണമായി. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.ഒരാളെ രക്ഷപ്പെടുത്തിയതായും താമസക്കാരോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചതായും എസ്പി ഭാദേർവ വിനോദ് ശർമ പറഞ്ഞു. മൂന്നാം ദിവസവും ദോഡ, കിഷ്ത്വാർ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ഇതിന്റെ ഫലമായി ചെനാബിലും അതിന്റെ പോഷകനദികളായ നീരു, കൽനായ് എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നു. പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, നദികൾ, അരുവികൾ, മറ്റ് അപകടസാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആളുകളോട് മാറിനിൽക്കാൻ അധികൃതർ നിർദ്ദേശിച്ചു.
#WATCH | Ladakh | Restoration work underway in Leh after a cloudburst. pic.twitter.com/YIV7qtoOQL
— ANI (@ANI) July 22, 2023
ചെനാബിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള അഖ്‌നൂർ സെക്ടറിലെ ഗഡ്ഖാലിലെ ഗുജ്ജർ കുഗ്രാമം വെള്ളത്തിനടിയിലായെന്നും റിപ്പോർട്ടിൽ പറയുന്നു.
ജമ്മു കശ്മീരിന്റെ പല ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കത്വ ജില്ലയിലേത് പോലെയുള്ള ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ച നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അഖ്‌നൂരിലെ ചെനാബിന്റെ നിലവിലെ ജലനിരപ്പ് 29.6 അടിയാണ്, 32 അടി ആയാൽ അപകടനിലയ്ക്ക് മുകളിൽ ആകും.
#WATCH | Jammu & Kashmir: Water level of Chenab River rises due to heavy rainfall in Jammu. pic.twitter.com/9XE3FvBf9T
— ANI (@ANI) July 22, 2023
അതേസമയം, റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും എത്രയും വേഗം ഗതാഗതം പുനഃസ്ഥാപിക്കാനും അധികാരികൾ ആളുകളെയും യന്ത്രങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് താത്രി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അഥർ അമിൻ സർഗർ പറഞ്ഞു. ഹൈവേയുടെ ദോഡ-കിഷ്ത്വാർ പാത ഇരുവശങ്ങളിലേക്കും ഗതാഗതത്തിനായി പുനഃസ്ഥാപിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.