കേരളം മുഴുവൻ പെരുമഴ തകർത്തു പെയ്യുകയാണ്. അതേസമയം നാലു മാസം നീണ്ടു നിൽക്കുന്ന കാലവർഷ സീസൺ ഇന്ന് അവസാനിക്കുകയാണ്. വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരുമെങ്കിലും ഒക്ടോബര്‍ ഒന്നു മുതലുള്ള മഴ തുലാവർഷം മഴയുടെ കണക്കിലാണ് രേഖപ്പെടുത്തുക.കാലവർഷം രാജസ്ഥാനിൽ നിന്ന് സെപ്റ്റംബർ 25ഓടെ വിട പറഞ്ഞു തുടങ്ങി. കേരളത്തിൽ ഒക്ടോബര്‍ പകുതിയോടെ
യായിരിക്കും കാലവർഷം വിട പറയുക.
പെരുമഴ മഴ തുടരുന്നു
കണ്ണൂർ കാസർകോട് ജില്ലകളിൽ ശക്തമായ മഴയെ തുടർന്ന് ഓറഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബറിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ മഴ കുറവ് 36 ശതമാനത്തിൽ എത്തി. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 29 വരെയുള്ള കണക്കുപ്രകാരമാണ് 36% മഴ കുറവ്.
കാസർകോട്, കണ്ണൂർ ജില്ലകളിൽ 22% മഴ കുറവാണ്. ഇന്നു കൂടി ശക്തമായ മഴ ലഭിച്ചാൽ ആകെ സാധാരണ മഴ എന്ന കണക്കിലെത്തിയേക്കും. ശരാശരിയിൽ നിന്ന് 20% വരെയുള്ള വ്യത്യാസം സാധാരണ രീതിയിലാണു കണക്കാക്കുക. കാസർകോട്, കണ്ണൂർ ജില്ലകളിൽ 2000 മില്ലിമീറ്ററിലേറെ മഴ ലഭിച്ചു. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ് സാധാരണ മഴ ലഭിച്ചത് .
അതേസമയം കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും മാഹിയിലും സാധാരണ മഴ ലഭിച്ചു. ലക്ഷദ്വീപിലും മാഹിയിലും 17 ശതമാനം മഴ കുറവാണ് നിലവിലുള്ളത്. ഇടുക്കിയിൽ 54 ശതമാനവും വയനാട്ടിൽ 56 ശതമാനവും മഴ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷ സീസണിൽ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് ഓഗസ്റ്റ് മാസത്തിലാണ്. ഓഗസ്റ്റിലെ മഴക്കുറവിനെ ഒരു പരിധിവരെ പരിഹരിച്ചത് സെപ്റ്റംബറിലെ മഴയാണ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 30-09-2023 നും കർണ്ണാടക തീരങ്ങളിൽ 30-09-2023 മുതൽ 01-10-2023 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
30-09-2023: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
30-09-2023 മുതൽ 01-10-2023 വരെ: കർണ്ണാടക തീരത്തു മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
30-09-2023: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്ക് കിഴക്ക് – മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
01-10-2023: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
ശ്രീലങ്കൻ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും, പ്രദേശങ്ങളും അതിനോട് ചേർന്ന തെക്കു കിഴക്കൻ – മധ്യ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
02-10-2023: ശ്രീലങ്കൻ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
03-10-2023: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, ശ്രീലങ്കൻ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
04-10-2023: ശ്രീലങ്കൻ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.