ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് മുതൽ തെക്ക്, മധ്യ കേരളത്തിൽ വീണ്ടും വേനൽ മഴ ലഭിച്ചു തുടങ്ങും. ഉച്ചയ്ക്ക് രണ്ടിന് ശേഷം ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകളിൽ ആണ് ഇടിയോടെ മഴ സാധ്യത. സമീപത്തെ മറ്റു ജില്ലകളിലും മഴ ലഭിക്കാൻ അനുകൂല അന്തരീക്ഷം ഒരുങ്ങും.
ചില പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലൊടുകൂടിയ മഴയോ ആലിപ്പഴ വർഷമോ പ്രതീക്ഷിക്കാം.ശക്തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
ഇടുക്കി ഉൾപ്പെടെയുള്ള കിഴക്കൻ മലയോര ജില്ലകളിൽ മഴ ശക്തിപ്പെട്ടേക്കാൻ സാധ്യതയുണ്ട് എന്നാൽ ഏറെനേരം നീണ്ടു നിൽക്കില്ല. ഇന്നലെ ഇടുക്കിയുടെ മലയോര മേഖലകളിൽ ശക്തമായ മഴയും ആലപ്പുഴ വർഷവും ഉണ്ടായിരുന്നു. കേരളത്തിനൊപ്പം തമിഴ്നാട്ടിലും ഇന്ന് ഇടിയോടുകൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. വിശദമായ കാലാവസ്ഥ അവലോകനത്തിന് താഴെ കൊടുത്ത Weatherman Kerala യുടെ വീഡിയോ കാണുക.
മധ്യ ജില്ലകളിൽ ഏർപ്പാ സാന്നിധ്യമുള്ളതും കാറ്റിന്റെ ഗതിമുറിവും (Line of Wind Discontinueity -LWD) യും ആണ് മഴക്ക് കാരണമാകുന്നത്. പുലർച്ചെവരെയുള്ള സമയങ്ങളിലാണ് മഴ സാധ്യത കൂടുതൽ. വടക്കൻ കേരളത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്. അടുത്ത 3 ദിവസം വടക്കൻ കേരളത്തിൽ മഴ സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലയിലാണ് കാസർകോട്, കണ്ണൂർ ജില്ലകളെ അപേക്ഷിച്ച് കൂടുതൽ മഴ സാധ്യത.