കനത്ത മഴ: കൊടുങ്കാറ്റ്,പിന്നാലെ ആശുപത്രിയിൽ തീ പടർന്നു, 9 പേർ മരിച്ചു
കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയിൽ തീ പടർന്ന് 9 പേർ മരിച്ചു . തായ്വാൻറെ തെക്കൻ മേഖലയിൽ വ്യാഴാഴ്ചയാണ് കാരണമായ സംഭവം ഉണ്ടായത്. ക്രാത്തോൺ കൊടുങ്കാറ്റ് സാരമായി ബാധിച്ച പിംഗ്ടൺ കൌണ്ടിയിലെ ആശുപത്രിയിൽ തീ പടർന്നു പിടിച്ചാണ് അപകടമുണ്ടായത്. നേരത്തെ കൊടുങ്കാറ്റിന് പിന്നാലെ വലിയ രീതിയിലെ മണ്ണിടിച്ചിലും മഴയും ശക്തമായ കാറ്റും ദ്വീപിനെ ബാധിച്ചിട്ടുണ്ട് . 9 പേർ മരിച്ചത് തീ പടർന്നതിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് . സംഭവത്തിൽ വിശദമായ അന്വഷണം പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
അഗ്നിരക്ഷാ സേന ആശുപത്രി ജീവനക്കാരേയും രോഗികളേയും തീ പടരുന്നതിനിടെ പുറത്ത് എത്തിച്ചത് സമീപ മേഖലയിൽ നിന്ന് എത്തിയ സൈനികരുടെ സഹായത്തോടെയാണ്. അവശനിലയിലായ 176ഓളം രോഗികളെ പുറത്തെത്തിച്ച് ആംബുലൻസിൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കൊടും മഴയിൽ ടാർപോളിൻ കൊണ്ട് മറപിടിച്ചാണ് രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റിയത്.
മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ക്രാത്തോൺ തുറമുഖ നഗരമായ കവോസിയുംഗിൽ മണ്ണിടിച്ചിലിന് കാരണമായി. കഴിഞ്ഞ അഞ്ച് ദിവസമായി വളരെ കുറഞ്ഞ വേഗതയിൽ കിഴക്കൻ മേഖലയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റിനെ തുടർന്ന് ആയിരത്തിലധികം ആളുകളാണ് മലയോരമേഖലയിൽ നിന്നും മാറി താമസിച്ചത്. കൊടുങ്കാറ്റിന് പിന്നാലെ ഉയർന്ന തിരമാലകളും മഴയും മേഖലയിലെ ഗതാഗതം, വൈദ്യുതി ബന്ധം എന്നിവയെ താറുമാറാക്കിയിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page