വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ചു
മുല്ലപ്പെരിയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് 121.6 അടിയിലെത്തി. 28/05/25 ഇന്ന് രാവിലെ 6 മണിക്കുള്ള കണക്ക് പ്രകാരമാണിത്. ഇന്നലെ ജലനിരപ്പ് 118. 10 അടി ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് 3 അടി വെള്ളം ഉയർന്നു. ഇന്ന് രാവിലത്തെ കണക്കനുസരിച്ച് 7735. 42 ക്യുസെക്സ് വെള്ളമാണ് ഒഴുകി എത്തുന്നത്. 100 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നുമുണ്ട്.
പെരിയാർ മേഖലയിലും തേക്കടിയിലും കനത്ത മഴയെ തുടർന്നാണ് ഡാമിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തുന്നത്. പെരിയാറിൽ ഇന്ന് രാവിലെ ആറുമണിവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 73 എം.എം മഴയും തേക്കടിയിൽ 32.20 എം.എം മഴയും ലഭിച്ചു. ഡാമിൽ ആകെ 2944.80 Mcft വെള്ളമാണ് ഇപ്പോൾ സംഭരിക്കപ്പെട്ടത്.
Mullaperiyar Dam
28-05-2025
6:00 am
Level =121.60 ft
Rain
Periyar = 73.0 mm
Thekkady = 32.20 mm
Discharge
Average= 100.00 cusec (8.64 Mcft)
Inflow= 7735.42 cusec (668.34 Mcft)
Storage = 2944.80 Mcft
മറ്റു ഡാമുകളിലും ജലനിരപ്പ് കൂടുകയാണ്. ചില ഡാമുകളിൽ റെഡ് പ്രഖ്യാപിച്ചു. എരട്ടയാർ സംഭരണി, കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ ഏതാനും ദിവസമായി മഴ ശക്തമായതോടെയാണ് ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്. ഇന്ന് രാവിലെയുള്ള കണക്കനുസരിച്ച് താഴെ പറയും പ്രകാരമാണ് വിവിധ ഡാമുകളുടെ പ്രദേശങ്ങളിൽ ലഭിച്ച മഴയുടെ കണക്ക്.
Research & Dam Safety Division IV
Pambla
Rainfall readings
Date:28/05/2025
Lower Periyar dam – 56.0 mm
Kallarkutty dam – 82.0 mm
Sengulam dam. -20.5 mm
Kundala dam – 70.80 mm
Madupetty dam – 116.6 mm
Ponmudy dam – 65.0 mm
Anayirankal dam – 60.0 mm
English Summary : Intense rainfall in the affected regions has caused an increase in water levels at Mullaperiyar. Discover the impact and necessary precautions to take. © Metbeat News