kerala weather 18/04/25: മഴയും മിന്നലും ശക്തമാകും : പുഴുങ്ങലിന് കാരണം ഇതാണ്

kerala weather 18/04/25: മഴയും മിന്നലും ശക്തമാകും : പുഴുങ്ങലിന് കാരണം ഇതാണ്

കേരളത്തിൽ ഇന്നും ( വെള്ളി)
നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഇടിയോടെ മഴ (Thunderstorm ) സാധ്യത. ഇന്നലെ വിവിധ ജില്ലകളിൽ ശക്തമായ മഴ (heavy rain) ലഭിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം ജില്ലയിലാണ് മഴ കനത്തത്. പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ജില്ലകളിലും ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു.

അതേസമയം, വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നലെ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ സാന്നിധ്യം മൂലം പുഴുക്കൽ അവസ്ഥ അനുഭവപ്പെടുകയായിരുന്നു വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും. പലയിടത്തും 50 ഡിഗ്രിക്കു മുകളിൽ ഫീൽസ് ലൈക്ക് താപനില ( Heat Index) അനുഭവപ്പെട്ടു. സമാന സാഹചര്യം ഇന്നു പകലും തുടരുന്നുണ്ട്.

കേരളത്തിൽ മഴക്ക് അനുകൂലമായ പ്രത്യേകമായ കാലാവസ്ഥ സിസ്റ്റങ്ങൾ ഒന്നും നിലവിലില്ല. കർണാടകയുടെ ഉൾപ്രദേശങ്ങളിൽ (interior karnataka) നിന്ന് തമിഴ്നാടിന് മുകളിലൂടെ നീങ്ങുന്ന ന്യൂനമർദ്ദപ്പാത്തി (low level Trough) നില നിൽക്കുന്നുണ്ട്. അന്തരീക്ഷത്തിലെ താഴ്ന്ന ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിനു മുകളിൽ കിഴക്കൻ മലയോര മേഖലയുടെ സമീപത്തായി കാറ്റിന്റെ അഭിസരണം ( wind convergence ) രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് വേഗത്തിൽ മേഘങ്ങളെ സൃഷ്ടിക്കുകയും മഴ നൽകുകയും ചെയ്യും.

പടിഞ്ഞാറൻ കാറ്റിൻ്റെ ( westerlies ) വേഗതക്ക് അടിസ്ഥാനമാക്കി ആയിരിക്കും മഴയുടെ സാധ്യത. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടാൽ മഴ സാധ്യത കിഴക്കോട്ടേക്ക് നീങ്ങും. അല്ലെങ്കിൽ ഇടനാട് പ്രദേശങ്ങളിലേക്ക് മഴ എത്താനാണ് സാധ്യത. ഏതായാലും ഇന്ന് കേരളത്തിൻ്റെ വിവിധ മേഖലകളിൽ മഴ സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. ഇന്നും നാളെയുമാണ് കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.

വടക്കൻ ജില്ലകളിലും മധ്യകേ കേരളത്തിലും ഈർപ്പത്തിന്റെ സാന്നിധ്യം നിലനിൽക്കുന്നുണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ട പെയ്തു പോകാത്ത മേഘങ്ങളും ആകാശത്തുണ്ട്. ഇവ പെയ്യാതെ പുഴുങ്ങുന്ന അവസ്ഥയ്ക്ക് തൽക്കാലം മാറ്റമുണ്ടായേക്കില്ല. ചൂടും ഈർപ്പമുള്ള അന്തരീക്ഷവും (Hot Humid) ആണ് പുഴുങ്ങൽ അവസ്ഥ ഉണ്ടാക്കുന്നത്. തീരദേശത്ത് കാറ്റിൻ്റെ പാറ്റേണിൽ ( wind direction ) ഉണ്ടാകുന്ന വ്യതിയാനകളും ചൂടു കൂടാൻ ഇടയാക്കുന്നുണ്ട്.

ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഇടിയോടുകൂടി ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ഇടിമിന്നലിന്റെ ആദ്യ സൂചനകൾ കണ്ടാൽ സുരക്ഷിത മേഖലകളിലേക്ക് മാറണം. മിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം. മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഞങ്ങളുടെ വെബ്സൈറ്റിലെ താഴെ കൊടുത്ത് ലിങ്ക് ഉപയോഗിക്കാം.

Tag: Stay informed about Kerala’s weather on April 18, 2025. Explore the forecast of heavy rain and lightning, and find out what causes the hot, humid conditions.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020