കേരളത്തിൽ വീണ്ടും കാലവർഷം സജീവമായി. ഇന്നലെ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചു. ഉച്ചയ്ക്ക് ശേഷം എറണകുളം ഉൾപ്പെടെ മധ്യ ജില്ലകളിലും മഴ ലഭിച്ചു. ഇന്ന് മഴ വടക്കൻ ജില്ലകളിൽ കനക്കാൻ സാധ്യത ഉണ്ടെന്നും തെക്കൻ കേരളത്തിൽ കൂടി മഴ വ്യാപിക്കുമെന്നും Metbeat Weather പറയുന്നു.
മഴക്ക് കാരണം ഇതാണ്
ഇന്നലെ മുതൽ കേരളത്തിലേക്ക് കാലവർഷക്കാറ്റ് ശക്തമാണ്. മധ്യ ഇന്ത്യയിലെ ന്യൂനമർദ്ദങ്ങൾ ഫിലിപ്പൈൻസിന് സമീപം രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആയി മാറിയത് തുടങ്ങിയവയാണ് ഇതിന് കാരണം. ഇന്നലെ ഫിലിപ്പൈൻസിന് സമീപമുള്ള തീവ്ര ന്യൂനമർദ്ദം കാരണം വടക്കൻ കേരളത്തിലെ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചിരുന്നു. ഇന്ന് ഇത് വീണ്ടും ശക്തിപ്പെട്ടതോടെ തെക്കൻ കേരളത്തിലേക്കും മഴയെത്തും എന്നാണ് നിരീക്ഷണം.
വയനാട്ടിൽ തീവ്ര മഴ
വയനാട്ടിൽ ഇന്നലെ മുതൽ കനത്ത മഴ പെയ്യുകയാണ് വെള്ളിയാഴ്ച രാത്രിയും വയനാട്ടിലെ മലയോര മേഖലകളിൽ പത്ത് മുതൽ 15 സെൻറീമീറ്റർ വരെ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ വയനാട്ടിലെ സ്വകാര്യ കാലാവസ്ഥ നിരീക്ഷകരുടെ മഴമാപിനികളിൽ തീവ്രമഴ രേഖപ്പെടുത്തി. രണ്ട് ലൊക്കേഷനുകളിലാണ് തീവ്രമഴ രേഖപ്പെടുത്തിയത്. പെരിയ , കുഞ്ഞോം മേഖലകളിൽ 20,21.7 സെ.മി മഴയാണ് 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലും ഇന്ന് മഴ ശക്തിപ്പെടും.മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത.
തൽസമയ ഉപഗ്രഹ ചിത്രങ്ങൾ കാണാം.
ഇവിടെ ക്ലിക്ക് ചെയ്യുക
വിശദമായ കാലാവസ്ഥ വാർത്തകൾ അറിയാൻ metbeatnews.com സന്ദർശിക്കുക.