ഒമാനിൽ ശക്തമായ മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഒമാനിൽ ശക്തമായ മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഒമാനിൽ ശക്തമായ മഴ തുടരുന്നു. ന്യൂനമർദ്ദം രൂപപ്പെടുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച അൽ വുസ്തയും ദോഫാറും ഒഴികെ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾക്ക് അവധി നൽകി.

അതേസമയം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുകയാണ്. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് പ്രക്ഷുബ്ധമായ കാലാവസ്ഥയുള്ളത്. ഈ എമിറേറ്റുകളിൽ യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ പല ഭാഗത്തും ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചെന്നും ചിലയിടങ്ങളിൽ ആലിപ്പഴവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചിലയിടത്ത് ചാറ്റൽ മഴ ലഭിച്ചപ്പോൾ ചില ഭാഗങ്ങളിൽ തീവ്രമഴ തന്നെ ലഭിച്ചു.

മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൗരൻമാ‍ർ ജാ​ഗ്രത പാലിക്കണമെന്നും വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പാലിക്കണമെന്നും അധികൃത‍ർ നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ കടലിലും മറ്റു ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ബീച്ചുകളിലേക്ക് പോകരുതെന്നും അധികൃത‍ർ നിർദേശം നൽകി.

പ്രക്ഷുബ്ധമായ കാലാവസ്ഥ തുടരാൻ സാധ്യയുള്ളതിനാൽ ഫെബ്രുവരി 12 തിങ്കളാഴ്ച ദുബായ് സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. ജോലിസ്ഥലത്ത് നിർബന്ധമായും ഹാജരാകേണ്ടവരൊഴികെ മറ്റു ജീവനക്കാ‍ർക്കും സർക്കാർ ഏജൻസികളിലുള്ളവ‍ർക്കും വർക്ക് ഫ്രം ഹോം അനുവദിക്കും.

ദുബായിലെ സ്വകാര്യ സ്‌കൂളുകൾ, നഴ്‌സറികൾ, സർവ്വകലാശാലകൾ എന്നിവ ഫെബ്രുവരി 12-ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം ഇന്നത്തോടുകൂടി മഴയുടെ ശക്തി കുറയുമെന്നും നാളെയോടെ മഴ പൂർണ്ണമായും മാറുമെന്നും metbeat weather നിരീക്ഷകർ കഴിഞ്ഞ ഫോർ കാസ്റ്റുകളിൽ പറഞ്ഞിരുന്നു.

Photo credit shanoos ap

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment