heavy rain forecast kerala 19/11/23 : കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി; ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
ഒരിടവേളക്ക് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുതൽ വീണ്ടും തുലാ മഴ ലഭിച്ചു തുടങ്ങി. ഇന്നലെ രാവിലെ ഇക്കാര്യം metbeatnews.com ൽ പ്രസിദ്ധീകരിച്ച അവലോകനത്തിൽ ഏതെല്ലാം പ്രദേശത്തിൽ മഴ സാധ്യത എന്നും പറഞ്ഞിരുന്നു. ആ പട്ടികയിൽ പറഞ്ഞ 97 % പ്രദേശങ്ങളിലും വൈകിട്ടും രാത്രിയും മഴ ലഭിക്കുകയും ചെയ്തു.
തൊടുപുഴ 59.5 എം.എം. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം 55 എം.എം , വാഴക്കുന്നം 33 എം.എം, കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി 38 എം.എം എന്നിങ്ങനെ കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ, കൊല്ലം , കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് ഇന്നലെ മഴ ലഭിച്ചത്.
heavy rain forecast kerala 19/11/23 : കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ശ്രീലങ്കയോട് ചേർന്ന് ഒരു അന്തരീക്ഷ ചുഴി (Upper Air Circulation – UAC) കഴിഞ്ഞദിവസം രൂപപ്പെട്ടിരുന്നു. ഇത് ഇന്ന് കൂടുതൽ പടിഞ്ഞാറ് നീങ്ങി കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് സഞ്ചരിച്ച് തുടങ്ങിയിട്ടുണ്ട്. അറബിക്കടലിൽ എത്തിയശേഷം ശക്തിപ്പെട്ടു ന്യൂനമർദ്ദം ആകാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.
ഈ അന്തരീക്ഷത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിലേക്ക് മറ്റൊരു ന്യൂനമർദ്ദ പാർട്ടിയും രൂപപ്പെട്ടിരിക്കുന്നു ത്രിപുരയിലേക്കാണ് ഈ ന്യൂനമർദ്ദ പാത്തി നീളുന്നത്. ഇതോടൊപ്പം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാത ചുഴിയും നിലനിൽക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴ, കാറ്റ് സാധ്യത
കിഴക്കൻ കാറ്റ് (Easterly wind) തമിഴ്നാടിന്റെ ഡെൽറ്റ മേഖലയിലും തെക്കൻ മേഖലയിലും കേരളത്തിന്റെ മധ്യ , തെക്കൻ മേഖലകളിലേക്ക് കേന്ദ്രീകരിക്കാൻ ഇപ്പോഴത്തെ അന്തരീക്ഷ സ്ഥിതി കാരണമായേക്കുമെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. കാലാവസ്ഥ പ്രവചന മാതൃകകളിൽ (NWP) ശക്തമായ മഴക്കുള്ള സാധ്യത കാണുന്നില്ലെങ്കിലും അന്തരീക്ഷ ഒഴുക്കിനനുസരിച്ച് പെട്ടെന്ന് മഴ എത്താനുള്ള സാധ്യതയാണ് കണക്കാക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രാവിലെ മുതൽ ഭാഗികമായി മേഘാവൃതവും ഉച്ചക്ക് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയും നിലനിൽക്കുന്നു.
heavy rain forecast kerala 19/11/23 : കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി; ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
അതിനാൽ ഈ പ്രദേശങ്ങളിൽ ഇടിയോടുകൂടിയുള്ള ശക്തമായ മഴക്ക് ഉച്ചക്ക് ശേഷം സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മണിക്കൂറുകളോളം കനത്തു പെയ്യാനും സാധ്യത കാണുന്നു. കേരളത്തിലെ മധ്യമേഖല മുതൽ തെക്കൻ മേഖല വരെയുള്ള പ്രദേശങ്ങളിലാണ് ഇത്തരം മഴക്ക് സാധ്യതയുള്ളത്. മഴക്കൊപ്പം 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. അതിനാൽ മഴ ശക്തമാകുമ്പോൾ മഴയിൽ പാലിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.
ജാഗ്രത പാലിക്കാം
മഴയും കാറ്റും ശക്തമുള്ള ഇടത്ത് വാഹനങ്ങൾ മരങ്ങൾക്ക് താഴെയും മറ്റും പാർക്ക് ചെയ്യരുത്. അനാവശ്യ യാത്രകൾ ഒഴിവാക്കുക. നഗരത്തിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാം. തത്സമയ കാലാവസ്ഥ അപ്ഡേഷനുകൾക്കനുസരിച്ച് യാത്രകൾ പ്ലാൻ ചെയ്യുക.
ഇടിമിന്നലിനെ കുറിച്ച് തൽസമയം അറിയുന്നതിനും മുന്നറിയിപ്പ് ലഭിക്കാനും metbeatnews.com ലെ മിന്നൽ റഡാർ ഉപയോഗിക്കാം.