മഴക്കൊപ്പം ശക്തമായ പൊടിക്കാറ്റ്; മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി വെച്ചു
കനത്ത ചൂടിന് ആശ്വാസമായി ഈ സീസണിലെ ആദ്യ മഴ മുംബൈയിൽ. മഴയ്ക്കൊപ്പം ശക്തമായ പൊടിക്കാറ്റ് ആണ് വീശി അടിക്കുന്നത്. മുബെയിലും സമീപപ്രദേശങ്ങളിലും എല്ലാം പൊടിക്കാറ്റ് വീശി അടിക്കുന്നുണ്ട്. മുംബൈയിലെ ഘട്‌കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കാഴ്ച പരിധി കുറഞ്ഞതിനാൽ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. സാഹചര്യം വിലയിരുത്തിയ ശേഷം വൈകുന്നേരം 5:03 ന് പ്രവർത്തനം പുനരാരംഭിച്ചതായും എയർപോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു.
15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു എന്നും എയർപോർട്ട് അധികൃതർ കൂട്ടിച്ചേർത്തുർത്തു. മുംബൈ എയർപോർട്ട് കഴിഞ്ഞ ആഴ്‌ച മൺസൂണിന് മുമ്പുള്ള റൺവേ അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
100 അടി ഉയരമുള്ള പരസ്യബോർഡ് ശക്തമായ കാറ്റിൽ മുംബൈയിലെ ഘാട്‌കോപ്പറിലെ ചെദ്ദാനഗർ ജംഗ്ഷനിലെ പെട്രോൾ പമ്പിൽ വീണു. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. നവി മുംബൈയിൽ അരോളി സെക്ടർ 5 ഏരിയയിൽ തിരക്കേറിയ റോഡിൽ മരം വീണു. ആർക്കും പരിക്കില്ലെങ്കിലും നഗരത്തിൽ കനത്ത കാറ്റ് വീശിയടിച്ചതിനാൽ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് സബർബർ ട്രെയിൻ സർവീസുകളും വൈകുന്നു. സെൻട്രൽ ലൈനിലും ഹാർബർ ലൈനിലും മഴയും പൊടിക്കാറ്റും ട്രെയിൻ സർവീസിനെ സാരമായി ബാധിച്ചിട്ടുണ്ട്.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS