തൃശ്ശൂരില്‍ പതമഴ; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍: ഇടുക്കിയിൽ വേനൽ മഴയിൽ കനത്ത നാശനഷ്ടം
തൃശ്ശൂരില്‍ ഫോം റെയിന്‍ (പതമഴ) പെയ്തു. പതമഴ പെയ്തത് അമ്മാടം കോടന്നൂര്‍ മേഖലകളിലാണ്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു. ഇതിനിടയിലാണ് ചില പ്രദേശങ്ങളിൽ പത മഴ പെയ്തത്.
ചെറിയ ചാറ്റല്‍ മഴക്കൊപ്പം പാറിപ്പറന്ന് പത എത്തിയപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് പലര്‍ക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല. കുട്ടികള്‍ പത കയ്യിലെടുത്ത് കളിക്കുകയും ചെയ്തു. എന്നാൽ സംഭവം പതമഴ തന്നെ (ഫോം റെയിന്‍) എന്ന് പിന്നീട് വിദഗ്ധര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നു വൈകുന്നേരം തൃശ്ശൂരിലെ വിവിധ ഇടങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചിരുന്നത്. ഇതിനിടയിലാണ് അമ്മാടം, കോടന്നൂര്‍ മേഖലകളില്‍ പതമഴ പെയ്തത്.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും, അല്ലെങ്കിൽ സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിൽ മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. എന്തായാലും പത മഴ പെയ്തിറങ്ങിയതോടെ കണ്ടുനിന്നവര്‍ക്കും ആവേശം അല്ല തല്ലിയിരുന്നു.
അതേസമയം വേനൽ മഴയിൽ ഇടുക്കിയിൽ കനത്ത നാശനഷ്ടം. മഴക്കൊപ്പം ഉണ്ടായ കാറ്റിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. പന്നിയാർകുടിയിൽ മരം വീണ് വീട് ഭാഗികമായി തകർന്നിട്ടുണ്ട്. സ്കൂളിന്റെ ഓടുകൾ കാറ്റിൽ പറന്നു പോയി. കൊള്ളിമല സെൻമേരിസ് യുപി സ്കൂളിന്റെ ഓടുകളാണ് കാറ്റിൽ പറന്നു പോയത്. കുട്ടികളെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് അധ്യാപകർ മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല.
കേരളത്തിൽ ഇന്ന് വ്യാപക വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. ഏഴു ജില്ലകളിലാണ് കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം പത്തനംതിട്ട എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. കേരളത്തിൽ വരുന്ന അഞ്ചുദിവസത്തേക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

കാറ്റില്‍ തെങ്ങ് കടപുഴകി ദേഹത്ത് വീണു ഗൃഹനാഥ മരിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഹയാത്ത് മസ്ജിദിന് അടുത്ത് വൃന്ദ ഭവനില്‍ മല്ലിക 53 ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ ശക്തമായ കാറ്റിലാണ് തൊട്ടടുത്ത വീടിന്റെ പറമ്പിലെ തെങ്ങ് കടപുഴകി മല്ലികയുടെ ദേഹത്ത് വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: ഷാജി, മക്കള്‍: മൃദുല്‍, വിഷ്ണു, വൃന്ദ