ഇന്ത്യ ചുട്ടുപൊള്ളുമെന്ന് പഠനം. ഇന്ത്യയിൽ ഭാവിയിൽ ഉഷ്ണതരംഗമേഖലകൾക്കുള്ള സാധ്യത പ്രവചിച്ച് സർക്കാർ പഠനം. വടക്കുപടിഞ്ഞാറൻ, മധ്യ, ദക്ഷിണ-മധ്യ ഇന്ത്യ എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗ ഹോട്സ്പോട്ടുകളായി പഠനം പറയുന്നത്.
ഇവിടങ്ങളിൽ സമീപഭാവിയിൽ (2041-2060) നിലവിലുള്ളതിനേക്കൾ നാലുമടങ്ങും വിദൂരഭാവിയിൽ (2081-2099) ഏഴുമടങ്ങും വരെ ഉഷ്ണതരംഗത്തിനു സാധ്യതയുണ്ട്. ഇതിൽ ദക്ഷിണ-മധ്യ ഇന്ത്യയിലാണ് കൂടുതൽ ഉഷ്ണതരംഗത്തിന് സാധ്യതയായി പഠനം പറയുന്നത്.
ഈ മേഖലകളിലെ കൃഷി, പൊതുജനാരോഗ്യം, അടിസ്ഥാനസൗകര്യം എന്നിവയെ ഇത് ബാധിക്കാതിരിക്കാനാവശ്യമായ നയരൂപവത്കരണം നടത്തണമെന്നും പഠനം ആവശ്യപ്പെടുന്നുണ്ട്.
ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലെ മഹാമന്നാ സെന്റർ ഓഫ് എക്സലെൻസ് ഇൻ ക്ലൈമറ്റ് ചേഞ്ച് റിസർച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ഉഷ്ണതരംഗമേഖലകൾക്കുള്ള സാധ്യത പ്രവചിച്ച് സർക്കാർ പഠനം; ഊർജ്ജം ഏറ്റവും കൂടുതൽ ആവശ്യമുള്ള രാജ്യമായി ഇന്ത്യ മാറും
മുപ്പതുവർഷത്തിനുള്ളിൽ ലോകത്ത് മറ്റേതു പ്രദേശത്തെയും രാജ്യത്തെക്കാളും ഊർജം ആവശ്യമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (ഐ.ഇ.എ.) പഠനം.
ഗാർഹിക എയർകണ്ടീഷനുകൾ മാത്രം പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി 2050 ആകുമ്പോഴേക്കും നിലവിലുള്ളതിനേക്കാൾ ഒമ്പതുമടങ്ങ് വേണ്ടിവരും. ഇത് ആഫ്രിക്കയുടെ ഇപ്പോഴത്തെ മൊത്തം ഊർജ ഉപഭോഗത്തെക്കാൾ കൂടുതലായിരുക്കുമെന്ന് ഐ.ഇ.എ. പറയുന്നു.
ഇന്ത്യയുടെ മൊത്തം ഊർജവിതരണം/ഉപയോഗം 2030-ൽ 53.7 എക്സാജൂളും 2050-ൽ 73 എക്സാജൂളുമാകുമെന്നാണ് കരുതുന്നത്. നേരത്തേ പ്രഖ്യാപിച്ചതനുസരിച്ച് ഇത് 2030-ൽ 47.6-ഉം 2050-ൽ 60.3-ഉം ആയിരുന്നു ആകേണ്ടിയിരുന്നത്.