Hajj weather 09/06/24: വായു ഗുണനിലവാര പരിശോധനക്ക് മക്കയിലും മദീനയിലും 20 സ്റ്റേഷനുകൾ
വായു ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ മക്കയിലും മദീനയിലും ഒരുക്കി. നാഷണൽ സെൻറർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസ് ആണ് ഇത്രയും എയർ ക്വാളിറ്റി മോണിറ്റിങ് സ്റ്റേഷനുകൾ തയ്യാറാക്കിയത്. മക്കയിലും മദീനയിലുമായി 15 സ്ഥിരം സ്റ്റേഷനുകളും അഞ്ച് മൊബൈൽ സ്റ്റേഷനുകളുമാണ് സ്ഥാപിക്കുക.
ഓരോ വർഷവും ഹജ്ജ് സീസണിൽ വായു ഗുണനിലവാര സൂചിക തുടർച്ചയായി കേന്ദ്രം നിരീക്ഷിക്കാറുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകും. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കാനും തീർഥാടകർക്ക് സുഖപ്രദമായ ഹജ്ജ് അനുഭവം നൽകാനും വേണ്ടിയാണ് ഇത്തരം ക്രമീകരണങ്ങൾ ഒരുക്കിയത്.
ഓരോ അഞ്ച് മിനിറ്റിലും അഞ്ച് പ്രധാന വായു ഘടകങ്ങളുടെ സൂചകങ്ങൾ അളക്കാൻ എയർ ക്വാളിറ്റി മെഷർമെൻറ് സ്റ്റേഷനുകൾക്ക് സാധിക്കും. ഈ സൂചകൾ നേരിട്ട് സെൻട്രൽ മോണിറ്ററിങ് സ്റ്റേഷനിലേക്ക് അയക്കുകയാണ് ചെയ്യുക. നിരവധി ദേശീയ വിദഗ്ധർ അത് വിശകലനം ചെയ്യുകയും ഹജ്ജ് കമ്മിറ്റി അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് ദൈനംദിന റിപ്പോർട്ടുകൾ കൈമാറുകയാണ് ചെയ്യുക.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.