Gulf weather 19/10/24: ഖത്തറിൽ മഴ, സഹായങ്ങൾക്ക് വിളിക്കാൻ ഹെൽപ്പ് ലൈൻ നമ്പറുകൾ
ഒക്ടോബർ 19, ശനിയാഴ്‌ച ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുകയാണെന്നും ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാഹനമോടിക്കുന്നവരും ആളുകളും ജാഗ്രത പാലിക്കണമെന്നും ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ
ടണലുകളിലൂടെ ശ്രദ്ധാപൂർവം ഡ്രൈവ് ചെയ്യുക, ഡൈനാമിക് സ്‌ക്രീനുകളിലെ നിർദ്ദേശങ്ങൾ പാലിക്കുക. വാഹനങ്ങൾക്കായി നിശ്ചയിക്കാത്ത അണ്ടർപാസിലൂടെ ഡ്രൈവ് ചെയ്യരുത്. വേഗത കുറയ്ക്കുക, റോഡ് വഴിതിരിച്ചുവിടലുകൾ കൃത്യമായി പാലിക്കുക. വൈദ്യുത തൂണുകളിലും പാനലുകളിലും തൊടരുത്. മാൻഹോൾ കവറുകൾ തുറക്കരുത്. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിച്ച്, അതിനനുസരിച്ച് നിങ്ങളുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
സനയ്യ,ദോഹ,റയ്യാൻ ഫുരുസിയ,സൽവ റോഡ് എന്നീ പ്രദേശങ്ങളിലാണ് കൂടുതലായി മഴ ലഭിക്കുന്നത്. ദോഹ നഗരത്തിൽ മഴ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗൽ) മുനിസിപ്പാലിറ്റി മന്ത്രാലയവും വൈദ്യുതി തടസ്സമോ വെള്ളക്കെട്ടോ ഉണ്ടായാൽ അറിയിക്കാൻ അവരുടെ ഹെൽപ്പ് ലൈൻ നമ്പറുകൾ പങ്കിട്ടു.
കനത്ത മഴയ്ക്കിടെ പെട്ടെന്ന് വൈദ്യുതി മുടങ്ങിയാൽ കഹ്‌റാമയിലെ 991 എന്ന നമ്പറിൽ കോൾ സെൻ്ററുമായി ബന്ധപ്പെടുക. 188 എന്ന ടോൾഫ്രീ നമ്പർ വഴി അന്വേഷണങ്ങൾക്കും മറ്റും ബന്ധപ്പെടാമെന്ന് അഷ്ഗൽ പറഞ്ഞു.
അതേസമയം, മഴക്കാലത്ത് റിപ്പോർട്ടുകൾക്കോ അന്വേഷണങ്ങൾക്കോ 188 എന്ന ടോൾഫ്രീ നമ്പർ വഴി ബന്ധപ്പെടാമെന്ന് അഷ്ഗൽ പറഞ്ഞു. അല്ലെങ്കിൽ അഷ്ഗാൽ മൊബൈൽ ആപ്ലിക്കേഷൻ – അഷ്ഗാൽ 24/7 വഴിയോ അതിൻ്റെ ഇ-സർവീസസ് പോർട്ടൽ വഴിയോ ബന്ധപ്പെടാം.
അഷ്ഗലിനെ ബന്ധപ്പെടുമ്പോൾ, വിളിക്കുന്നവർ ഇനിപ്പറയുന്ന വിശദാംശങ്ങൾ നൽകണം – അവരുടെ മൊബൈൽ നമ്പർ, ഐഡി കാർഡ് നമ്പർ, വിലാസം (നീല ചിഹ്നം).
റോഡുകളിലും തെരുവുകളിലും മഴവെള്ളം അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥനകൾ മുനിസിപ്പാലിറ്റി മന്ത്രാലയം (ബലദിയ) കോൾ സെൻ്റർ നമ്പർ 184 വഴി സ്വീകരിക്കും. ഔൺ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴിയും അപേക്ഷകൾ സമർപ്പിക്കാം.