Gulf weather 18/12/24: ഒമാനിൽ തണുപ്പ് ശക്തമാകുന്നു; ജബല്‍ ശംസില്‍ അതിശൈത്യത്തിന് സാധ്യത
താപനില താഴ്ന്നു തുടങ്ങിയതോടെ ഒമാനില്‍ തണുപ്പ് ശക്തമാകുന്നു. വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തന്നെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
ദാഖിലിയ ഗവര്‍ണറേറ്റിലെ സൈഖ് പ്രദേശത്താണ് ഇന്നലെ ഏറ്റവും താഴ്ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടുത്തെ താപനില 0.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു . കുറഞ്ഞ താപനില രേഖപ്പെടുത്തിയ രാജ്യത്തെ മറ്റു പ്രദേശങ്ങള്‍ മസ്‌യൂന (7.0 ഡിഗ്രി), മുഖ്ശിന്‍ (8.3 ഡിഗ്രി), തുംറൈത്ത് (9.1 ഡിഗ്രി), ഖൈറൂന്‍ ഹിര്‍ത്തി (10.2 ഡിഗ്രി), യങ്കല്‍ (11.4 ഡിഗ്രി), ഹൈമ (11.5 ഡിഗ്രി) ഇവയാണ് .
ഡിസംബര്‍ 23 വരെ നിലവിലെ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്. ഇന്ന് മസ്‌കത്തില്‍ 21 ഡിഗ്രി സെള്‍ഷ്യസാണ് കുറഞ്ഞ താപനില എന്നും ncm. തുടര്‍ ദിവസങ്ങളിലും സമാന താപനില തന്നെ തുടരാൻ സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. എന്നാല്‍, ഈ മാസം 21, 22 തീയതികളില്‍ താപനില 18 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും ncm. വരും ദിവസങ്ങളില്‍ ജബല്‍ ശംസില്‍ അതിശൈത്യമാണ് അനുഭവപ്പെടുക.