Gulf weather 01/03/25: 60 വർഷത്തിനിടെ ഏറ്റവും തണുപ്പുള്ള ഫെബ്രുവരി; കുവൈത്തിൽ മഴ പെയ്യാനും സാധ്യത
രാജ്യത്ത് കനത്ത തണുപ്പ് തുടരുന്നു. രാജ്യം ഒരാഴ്ചയായി കനത്ത തണുപ്പിന്റെ പിടിയിലാണ്. ഇന്നലെയും സമാന കാലാവസ്ഥ ആയിരുന്നു എന്ന് കുവൈത്ത് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധേരാർ അൽ അലി വ്യക്തമാക്കുന്നു. ഇന്ന് മിതമായ കാലാവസ്ഥ ആയിരിക്കുമെന്നും അധികൃതർ. അതേസമയം, വാരാന്ത്യത്തിൽ ഇടക്കിടെ മഴ ചെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ. ഇതിനൊപ്പം വടക്കുകിഴക്കൻ യൂറോപ്പിൽ നിന്നുള്ള തണുത്ത കാറ്റും വീശുന്നുണ്ട്.
വ്യാഴാഴ്ച പകലും രാത്രിയും കനത്ത തണുപ്പായിരുന്നു. പകൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും അസ്ഥിരമായ വടക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെട്ടിരുന്നു. അഞ്ച് മുതൽ എട്ട് വരെ ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു ശാരാശരി താപനില.
വെള്ളിയാഴ്ചയും കാലാവസ്ഥ സമാനമായിരുന്നു. മണിക്കൂറിൽ 12-40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശി. പരമാവധി താപനില 19 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. രാത്രിയിൽ എട്ടു ഡിഗ്രി സെൽഷ്യസിനും താഴേക്ക് താപനില എത്തി.
കൂടിയ താപനില 18 മുതൽ 20 ഡിഗ്രി വരെ ആയിരുന്നു. എന്നാൽ ശനിയാഴ്ച രാത്രിയിൽ തണുപ്പ് കൂടുമെന്നും അധികൃതർ. ഫെബ്രുവരിയിൽ കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെ എത്തിയിരുന്നു. മതരബയിലെ താപനില മൈനസ് എട്ടു ഡിഗ്രി സെൽഷ്യസ് സാൽമിയിൽ മൈനസ് ആറു ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ എത്തിയതായും റിപ്പോർട്ടുകൾ.
60 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ഫെബ്രുവരിയാണ് ഈ വർഷം കടന്നുപോയതെന്ന് കാലാവസ്ഥ നിരീക്ഷകർ കഴിഞ്ഞ ദിവസം വ്യക്തമാക്കി.