ഗുജറാത്ത് വെള്ളപ്പൊക്കത്തിൽ 28 പേർ മരിച്ചു, 140 അണക്കെട്ടുകളും 24 നദികളും കരകവിഞ്ഞൊഴുകുന്നു

ഗുജറാത്ത് വെള്ളപ്പൊക്കത്തിൽ 28 പേർ മരിച്ചു, 140 അണക്കെട്ടുകളും 24 നദികളും കരകവിഞ്ഞൊഴുകുന്നു

ഗുജറാത്ത് വെള്ളപ്പൊക്കത്തിൽ 28 പേർ മരിച്ചു. തുടർച്ചയായ നാലാം ദിവസവും ഗുജറാത്തിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇത് പല പ്രദേശങ്ങളിലും കടുത്ത വെള്ളപ്പൊക്കത്തിന് കാരണമായി. വഡോദരയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. വഡോദരയിലെ ചില പ്രദേശങ്ങൾ 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണ്. മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഏകദേശം 28 മരണത്തോളം റിപ്പോർട്ട് ചെയ്തതായി അധികൃതർ. ഏകദേശം 40,000 ആളുകളെ ഒഴിപ്പിച്ചതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ അലോക് കുമാർ പാണ്ഡെ പറഞ്ഞു.

സൗരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയിൽ താൽക്കാലിക ഇടവേളയുണ്ടായെങ്കിലും, വിശ്വാമിത്ര നദി കരകവിഞ്ഞ് റോഡുകളും കെട്ടിടങ്ങളും വാഹനങ്ങളും വെള്ളത്തിനടിയിലാണ്. നദി അപകടനില തരണം ചെയ്തതോടെ കൂടുതൽ കരകവിഞ്ഞൊഴുകുന്നത് തടയാൻ അജ്‌വ ഡാമിൻ്റെ ഗേറ്റുകൾ അധികൃതർ അടച്ചു. വഡോദരയിൽ മാത്രം 5,000 പേരെ ഒഴിപ്പിച്ചതായും 1,200 പേരെ രക്ഷപ്പെടുത്തിയതായും സംസ്ഥാന ആരോഗ്യ മന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു.

സ്ഥിതിഗതികൾ വഷളായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ച് കേന്ദ്രസർക്കാർ പിന്തുണ വാഗ്ദാനം ചെയ്തു. വഡോദരയിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ അധിക ടീമുകളും ആർമിയെയും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിൽ നിന്നും സൂറത്തിൽ നിന്നുമുള്ള രക്ഷാബോട്ടുകൾ നഗരത്തിലേക്ക് ഉടനെ എത്തും .

അടുത്തിടെ പെയ്ത മഴയിൽ രാജ്കോട്ട്, ആനന്ദ്, അഹമ്മദാബാദ് എന്നിവയുൾപ്പെടെ വിവിധ ജില്ലകളിലായി 28 മരണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. മോർബി ജില്ലയിൽ ട്രാക്ടർ ട്രോളി ഒഴുക്കിൽപ്പെട്ട് കാണാതായ എട്ട് പേരിൽ ഏഴുപേരും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഗുജറാത്തിൽ ഇതുവരെ ശരാശരി വാർഷിക മഴയുടെ 105% ലഭിച്ചിട്ടുണ്ട്, പല ജില്ലകളിലും 12 മണിക്കൂറിനുള്ളിൽ 50 മില്ലീമീറ്ററിനും 200 മില്ലീമീറ്ററിനും ഇടയിൽ മഴ പെയ്തു. പോർബന്തറിൽ ഗ്രാമങ്ങൾ ഒറ്റപ്പെട്ടതിനെ തുടർന്ന് 14 പേരെ വിമാനമാർഗം എത്തിച്ചു. കൂടാതെ, 140 ജലസംഭരണികളും അണക്കെട്ടുകളും 24 നദികളും അപകടനിലയ്ക്ക് മുകളിൽ ഒഴുകുന്നത് രക്ഷാപ്രവർത്തനത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും കൂടുതൽ സങ്കീർണ്ണമാക്കുന്നു.

സംസ്ഥാനത്ത് ഗതാഗതവും ട്രെയിൻ സർവീസുകളും വിമാന പ്രവർത്തനങ്ങളും മഴ കാരണം തടസ്സപ്പെട്ടിരിക്കുകയാണ്.
രാജ്‌കോട്ട്, ആനന്ദ്, മഹിസാഗർ, ഖേദ, അഹമ്മദാബാദ്, മോർബി, ജുനാഗഡ്, ബറൂച്ച് ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment