പച്ചപ്പിന്റെ സൗന്ദര്യത്തിൽ യുഎഇ താഴ്‌വരകൾ
ദുബൈ : ശക്തമായ മഴക്ക് പിന്നാലെ മരുഭൂമിയും താഴ്‌വരകളും പച്ചപ്പണിഞ്ഞിരിക്കുകയാണ്. വറ്റിവരണ്ടു കിടന്നിരുന്നിരുന്ന മരുഭൂമിയിലും മണൽ കൂനകളിലും ഒരു മഴക്ക് പിന്നാലെ ചെടികൾ വളർന്നുനിൽക്കുന്നത് യുഎഇ നിവാസികൾക്ക് പുതുമയുള്ള കാഴ്ചയായി. കൂടാതെ ഡാമുകളും വാലികളും നിറഞ്ഞൊഴുകുകയാണ്.
റാസൽഖൈമ ഫുജൈറ എന്നീ എമിറേറ്റുകളിലേക്ക് പോകുമ്പോഴാണ് മരുപ്പച്ചയുടെ യഥാർത്ഥത ഭംഗി അറിയുക. ചെറുതും വലുതുമായ കുന്നുകളെല്ലാം പച്ചവിരിച്ചുകിടക്കുന്നത് ഇതുവഴി കടന്നുപോകുന്ന യാത്രക്കാർ കൺനിറയെ ആസ്വദിക്കുകയാണ്. പാറകൾ കൊണ്ട് നിറഞ്ഞിരുന്ന ചെറിയ കുന്നുകൾ ചെറിയ പുല്ലുകളും ചെടികളും പൂക്കളും കൊണ്ട് മനോഹരമായിരിക്കുന്നു. ഇവിടേക്ക് പച്ചപ്പിന്റെ സൗന്ദര്യം തേടി എത്തുന്ന യാത്രക്കാരുടെ എണ്ണവും കുറവല്ല. വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ട് സൗന്ദര്യം ആസ്വദിക്കുകയാണ് പലരും,അതോടൊപ്പം കാഴ്ചകൾ ഫോട്ടോയും വീഡിയോയും എടുക്കുന്നുമുണ്ട്. ഇതു യുഎഇ ആണെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് മലയാളികൾ പറയുന്നു.
പച്ചപ്പ് മാത്രമല്ല, മഴക്ക് ശേഷം യുഎഇ ൽ വാദികളും സൗന്ദര്യം തിരിച്ചു പിടിച്ചിരിക്കുകയാണ്. നീണ്ട ഒരു വരൾച്ചക്ക് ശേഷം റാസൽഖൈമയിലെ വാദികളെല്ലാം തെളിന്നീരാൽ നിറഞ്ഞിരിക്കുകയാണ്. പൂക്കളും പുല്ലുകളും ചുറ്റപ്പെട്ടിരിക്കുകയാണ് വാദി താഴ്‌വരകൾ. ഈ കാഴ്ചകളെല്ലാം യുഎഇ നിവാസികൾക് സന്തോഷം. ഈ കാഴ്ചകൾ ആസ്വദിക്കാനായി എത്തുന്നവരാണ് പലരും.
ഏപ്രിൽ, മെയ് മാസങ്ങളിലെ മഴ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും യുഎഇയെ അത്യപൂർവ പച്ചയണിയിച്ച മനോഹര ദൃശ്യം അതെല്ലാം മായ്കുന്നതാണ്. എന്നാൽ മഴ നീങ്ങിയതോടെ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ കുളിർമയുള്ള ഈ ദൃശ്യങ്ങൾക്ക് കുറഞ്ഞ ദിവസങ്ങൾ മാത്രമേ ഉണ്ടാവുകയൊള്ളു.
FOLLOW US ON GOOGLE NEWS