കഠിനമായ വേനലിന് വിടറഞ്ഞ് തണുപ്പിനെ വരവേൽക്കാൻ ഒരുങ്ങി ബ്രിട്ടൻ. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും തണുത്ത വായു പ്രവാഹം വടക്ക് ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയതായി ബ്രിട്ടീഷ് വെതര്‍ സര്‍വ്വീസസിലെ മുതിര്‍ന്ന കാലാവസ്ഥ ശാസ്ത്രജ്ഞനായ ജിം ഡെയ്ല്‍ പറഞ്ഞു.
ഇത് കാലാവസ്ഥയെ നാടകീയമായി മാറ്റി മറിക്കും. ഈ വാരാന്ത്യത്തോടെ വടക്ക് പടിഞ്ഞാറന്‍ യൂറോപ്പില്‍ വ്യാപിക്കുന്ന ശൈത്യം അടുത്തയാഴ്ച്ചയോടെ കിഴക്കന്‍ യൂറോപ്പിലേക്ക് നീങ്ങും. ഈ വാരാന്ത്യം തണുപ്പുള്ളതാകുമെങ്കിലും, തെളിഞ്ഞതും വരണ്ടതുമായ കാലാവസ്ഥയായിരിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകനായ ജോ ഫാരോ തന്റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍, പടിഞ്ഞാറന്‍ ബ്രിട്ടനിലും, വിദൂര ഉത്തര ബ്രിട്ടനിലുംഇടയ്ക്ക് മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച്ച വടക്ക് കിഴക്കന്‍ ബ്രിട്ടനില്‍ കാറ്റു വീശാന്‍ ഇടയുണ്ട്. എന്നാല്‍, ഭയപ്പെടേണ്ടുന്ന ശക്തിയുള്ള കാറ്റായിരിക്കില്ല അതെന്നും അവര്‍ കുറിക്കുന്നു. ഈ കാറ്റ് താപനിലയില്‍ വീണ്ടും കുറവ് കൊണ്ടുവരും.
വടക്കന്‍ സ്‌കോട്ട്ലാന്‍ഡില്‍ ചെറിയ രീതിയിലുള്ള ശൈത്യ വര്‍ഷം പ്രതീക്ഷിക്കാം. കുന്നുകളിലും മറ്റു ഉയരം കൂടിയ മലമ്പ്രദേശങ്ങളിലും മഞ്ഞുവീഴ്ച്ചക്കും ഇടയുണ്ട്. ഗ്രാമീണമേഖലകളില്‍ കടുത്ത മഞ്ഞുവീഴ്ച്ചക്കും സാധ്യതയുണ്ട്.
എന്നാല്‍, ഞായറാഴ്ച്ചയോടെ വടക്കന്‍ ഇംഗ്ലണ്ടില്‍ മഞ്ഞുവീഴ്ച്ച ആരംഭിക്കും. അതോടെ താപനില വീണ്ടും താഴും. എന്നാല്‍, വരുന്ന ആഴ്ച്ചയുടെ മദ്ധ്യത്തോടെ തണുപ്പ് അല്‍പം കുറയും.
അതേസമയ മെറ്റ്ഡെസ്‌ക് മാപ്സ്ന്റെ ഡബ്ല്യൂ എക്സ് ചാര്‍ട്ട്സ് കാണിക്കുന്നത് യൂറോപ്പില്‍ നിന്നുള്ള ശൈത്യപ്രവാഹം അടുത്ത വാരാന്ത്യത്തില്‍,(ഒക്ടോബര്‍ 22) എത്തുമെന്നാണ്. ഇത് വ്യാപകമായ മഞ്ഞുവീഴ്ച്ചക്ക് കാരണമാകും. യൂറോപ്പിന്റെ വിദൂര പൂര്‍വ്വ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഈ ഘനീഭവിച്ച വായു ബ്രിട്ടനു മുകളില്‍ ന്യുനമര്‍ദ്ധം സൃഷ്ടിക്കും.
യു കെയിലെ നഗരപ്രാന്തങ്ങളില്‍ മഞ്ഞുവീഴ്ച്ചയുടെ സൂചനകള്‍ ഇത് നല്‍കുന്നില്ലെങ്കിലും സ്‌കോട്ട്ലാന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച്ചയുണ്ടാകുമെന്ന് ഇതില്‍ പറയുന്നു.
അടുത്ത ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ കടുത്ത ശൈത്യം ബ്രിട്ടനെ പിടികൂടാനിരിക്കെ നാളെ മുതല്‍ തന്നെ അന്തരീക്ഷ താപനില താഴുവാന്‍ തുടങ്ങും. 10 ഡിഗ്രി വരെ താപനില കുറയും എന്നാണ് ബി ബി സി വെതര്‍ പ്രവചിച്ചിരിക്കുന്നത്.