ദുരന്ത നിവാരണ അതോറിറ്റിയില്‍ പി.എസ്.സി ഇല്ലാതെ ജോലി നേടാം ഇപ്പോള്‍ അപേക്ഷിക്കുക
കേരള സര്‍ക്കാരിന് കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് താല്‍ക്കാലിക നിയമനം നടക്കുന്നത്. ഹസാര്‍ഡ് അനലിസ്റ്റ്, ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്, സുരക്ഷ എന്‍ജിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷലിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 7 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനില്‍ ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 31.
തസ്തികയും ഒഴിവും
കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയില്‍ താല്‍ക്കാലിക നിയമനം. ആകെ ഒഴിവുകള്‍ – 7
ഹസാര്‍ഡ് അനലിസ്റ്റ്, ജി.ഐ.എസ് സ്‌പെഷലിസ്റ്റ്, സുരക്ഷ എന്‍ജിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷ്യലിസ്റ്റ് എന്നീ പോസ്റ്റുകളിലാണ് നിയമനം.
ഹസാര്‍ഡ് അനലിസ്റ്റ് – 01
ഹസാര്‍ഡ് അനലിസ്റ്റ് – 01
ഹസാര്‍ഡ് അനലിസ്റ്റ് – 01
ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് – 01
സുരക്ഷ എന്‍ജിനീയര്‍ – 01
ഫീല്‍ഡ് അസിസ്റ്റന്റ് – 01
സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷ്യലിസ്റ്റ് – 01 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
ഹസാര്‍ഡ് അനലിസ്റ്റ്, സുരക്ഷ എന്‍ജിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷ്യലിസ്റ്റ് എന്നിവയ്ക്ക് 25-35 വയസ് വരെ അപേക്ഷിക്കാം.
ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് – 25- 40 വയസ് വരെയാണ് പ്രായ പരിധി.
യോഗ്യത
ഹസാര്‍ഡ് അനലിസ്റ്റ് (ഓഷ്യനോഗ്രഫി)
എം.എസ്.സി സമുദ്രശാസ്ത്രം/ ഓഷ്യന്‍ സയന്‍സ് 70 ശതമാനം ഉള്ള സ്‌കോര്‍ യോഗ്യത.
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഹസാര്‍ഡ് അനലിസ്റ്റ് (ഐ.ടി)
ബി.ടെക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കുറഞ്ഞത് 70 ശതമാനം മാര്‍ക്കോടെ.
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഹസാര്‍ഡ് അനലിസ്റ്റ്
എം.എസ്.സി ഫോറസ്ട്രി (60 ശതമാനം മാര്‍ക്ക്)
ജി.ഐ.എസ് സ്‌പെഷലിസ്റ്റ്
എര്‍ത്ത് സയന്‍സ്/ എന്‍വിയോണ്‍മെന്റല്‍ സയന്‍സ് / ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പിജി (60 ശതമാനം മാര്‍ക്കോടെ)
സുരക്ഷ എന്‍ജിനീയര്‍
ഫയര്‍ ആന്റ് സേഫ്റ്റി/ ഇന്‍ഡസ്ട്രിയല്‍/ കെമിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് (60 ശതമാനം മാര്‍ക്കോടെ)
2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഫീല്‍ഡ് അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്)
എസ്.എസ്.എല്‍.സി + ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്
ടൂ വീലര്‍ ലൈസന്‍സ്
സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷ്യലിസ്റ്റ്
എം.എസ്.ഡബ്ല്യൂ (60 % മാര്‍ക്കോടെ)
4 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
29,535 രൂപ വരെ. 36,000 രൂപ വരെ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കണം.
അപേക്ഷ: click here
വിജ്ഞാപനം: click here
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag