പിഎസ് സി പരീക്ഷയില്ല; ബാംബൂ കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ജോലി നേടാം
കേരള ബാംബൂ കോര്‍പ്പറേഷന് കീഴില്‍ ജോലി നേടാന്‍ അവസരം. സെയില്‍സ് റെപ്രസെന്റേറ്റീവ് പോസ്റ്റിലേക്ക് താല്‍ക്കാലിക നിയമനമാണ് നടക്കു്ന്നത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പരീക്ഷയില്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി നേടാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഫെബ്രുവരി 09നുള്ളില്‍ അപേക്ഷിക്കണം.
തസ്തിക& ഒഴിവ്
കേരള ബാംബൂ കോര്‍പ്പറേഷനില്‍ സെയില്‍സ് റെപ്രസെന്റേറ്റീവ് നിയമനം. ആകെ രണ്ട് ഒഴിവുകളാണുള്ളത്.
പ്രായപരിധി
60 വയസ് വരെ.
യോഗ്യത
ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം, 2 വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ സെയില്‍സ്/ മാര്‍ക്കറ്റിങ് അല്ലെങ്കില്‍ എംബിഎ മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://recruitopen.com/cmd/ksbc1.html എന്ന ലിങ്ക് വഴി ഫെബ്രുവരി 09 വരെ ഓണ്‍ലൈനായി ഫീസില്ലാതെ അപേക്ഷിക്കാം.
Your article helped me a lot, is there any more related content? Thanks!