നാലാം ലോക കേരളസഭയിലേക്ക് ഫൊക്കാനയുടെ സാന്നിധ്യമായി ഡോ.ബാബു സ്റ്റീഫനും സംഘവും

നാലാം ലോക കേരളസഭയിലേക്ക് ഫൊക്കാനയുടെ സാന്നിധ്യമായി ഡോ.ബാബു സ്റ്റീഫനും സംഘവും

ഡോ.കല ഷഹി

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഒരു പൊതുവേദിയായി മാറിയ ലോക കേരള സഭ (എൽ.കെ.എസ്) യുടെ നാലാം സമ്മേളനം 2024
ജൂൺ 13 ,14 ,15 തീയതികളിൽ നടക്കുമ്പോൾ അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന പ്രതിനിധികളും.

ഫൊക്കാനയുടെ സാന്നിധ്യമായി ലോക കേരളം സഭയുടെ അഭിമാനമായ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഫൊക്കാന ജനറൽ സെക്രട്ടറി ഡോ: കല ഷഹി, ട്രഷറർ ബിജു കൊട്ടാരക്കര, ഫോർമെർ ഫൊക്കാന പ്രസിഡന്റ് മന്മഥൻ നായർ, ഫൊക്കാന കൺവെൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, ട്രസ്റ്റിബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന, അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ, വിമൻസ് ഫോറം ചെയർ ബ്രിഡ്ജിട് ജോർജ്, ചാരിറ്റി കോർഡിനേറ്റർ. ജോയി ഇട്ടൻ, കൺവെൻഷൻ അസ്സോസിയേറ്റ് ചെയർ വിജോയ് പാട്ടമ്പടി, മുൻ സെക്രട്ടറി റ്ററസൺ തോമസ്, ഇലക്ഷൻ കമ്മിഷണർ ഫിലിപ്പോസ് ഫിലിപ്പ് മുൻ എക്സി. വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു തുടങ്ങിയവർ പങ്കെടുക്കും .

ഫൊക്കാനയെ പ്രതിനിധീകരിച്ച് ലോക കേരളസഭയിൽ ഡോ: ബാബു സ്റ്റീഫൻ, ഡോ.കല ഷഹി എന്നിവർ സംസാരിക്കും. ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനത്തിന്റെ മുഖ്യ സ്‌പോൺസർ ആയിരുന്ന ഡോ.ബാബു സ്റ്റീഫൻ നാലാം ലോക കേരളസഭയുടെ മുഖ്യ സാന്നിധ്യമാകും.

പ്രവാസികളെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങൾ ലോക കേരളസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അറിയിച്ചു. നമ്മുടെ സംസ്‌കാരം സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് പുറത്ത് ചടുലവും വ്യതിരിക്തവുമായ അസംഖ്യം കേരളങ്ങളെ സൃഷ്ടിച്ചു.

കേരളത്തിനും പുറത്തുള്ള കേരളത്തിനും ഇടയിലുള്ള സാംസ്‌കാരിക, സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക സഹകരണം സുഗമമാക്കുന്നതിനും ആഗോള കേരള സമന്വയത്തിന്റെ സൃഷ്ടിയിലേക്ക് നയിക്കുന്നതിനും ഒരു ജനാധിപത്യ ഇടം രൂപപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഒരു പൊതുവേദിയായി ലോക കേരള സഭ (എൽ.കെ.എസ്) മാറുന്നതിൽ അഭിമാനമുണ്ടെന്നും ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു.

കുടിയേറ്റം മനുഷ്യ സമൂഹത്തെ നിരന്തരം പരിവർത്തനം ചെയ്യുകയും ഒരു പുതിയ ലോകത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു. നവോത്ഥാന കേരളത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കുടിയേറ്റം ലോക കേരള സഭയുടെ സംഘാടനത്തിലൂടെ പുതിയ കാഴ്ചകൾ തേടുകയും അമേരിക്കൻ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് ഒരുമിച്ചിരുന്നു അവരുടെ പ്രശ്‌നങ്ങളും ചർച്ച ചെയ്യുവാൻ ലഭിക്കുന്ന ഈ ഉദ്യമത്തിൽ ഫൊക്കാനയും സന്തോഷിക്കുന്നതായി ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കല ഷഹി അറിയിച്ചു .

ലോക കേരള സഭ എന്ന ആശയം യാഥാർത്ഥ്യമായതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറന്നതായി ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കര അറിയിച്ചു. പ്രവാസികളുടെ ജനാധിപത്യത്തിൽ ഇടപെടുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു പൊതുവേദി എന്ന നിലയിൽ ലോക കേരള സഭ ഒരു മാതൃകയാണ്.

ഇനിയും പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ജനാധിപത്യപരവും പ്രയോജനകരവുമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൊക്കാന കൺവെൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ പറഞ്ഞു. നവോത്ഥാന കേരളത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രവാസികളുടെ കുടിയേറ്റം ലോക കേരള സഭയുടെ സംഘാടനത്തിലൂടെ പുതിയ കാഴ്ചകൾ തേടുമ്പോൾ പൊക്കാനെയും ശക്തമായ സാന്നിധ്യമായി നിലകൊള്ളും.

© Metbeat News

യു.എസ് മലയാളി വാർത്തകൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Global Malayali FB Group

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment