യുഎഇയിൽ മൂടൽമഞ്ഞ്; റെഡ് യെല്ലോ അലോട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ മൂടൽമഞ്ഞു കാരണം റെഡ്,യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചില സംവഹണ മേഘങ്ങൾ കിഴക്കോട്ട് രൂപപ്പെടാൻ ഉള്ള സാധ്യതയുണ്ടെന്നും, നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇടയ്ക്കിടെയുള്ള മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിൽ ഇത് കൂടുതൽ ആവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

രാജ്യത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 34 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. താപനിലയിൽ വീണ്ടും വർദ്ധനവുണ്ടാകും.

എന്നിരുന്നാലും, അബുദാബിയിൽ 22 ഡിഗ്രി സെൽഷ്യസും ദുബായിൽ 25 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 15 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ ആയിരിക്കും.

Leave a Comment