കസാഖിസ്ഥാനിൽ പ്രളയക്കെടുതി; സ്ഫോടക വസ്തു ഉപയോഗിച്ച് താൽക്കാലിക അണക്കെട്ടുകൾ തകർത്ത് അധികൃതർ

കസാഖിസ്ഥാനിൽ പ്രളയക്കെടുതി; സ്ഫോടക വസ്തു ഉപയോഗിച്ച് താൽക്കാലിക അണക്കെട്ടുകൾ തകർത്ത് അധികൃതർ

ചൂട് കൂടിയതോടെ വലിയ രീതിയിൽ മഞ്ഞുരുകിയതിന് പിന്നാലെ പ്രളയക്കെടുതിയിലായി കസാഖിസ്ഥാൻ. ഇതേ തുടർന്ന് നാട്ടുകാർ നിർമ്മിച്ച താൽക്കാലിക അണക്കെട്ടുകൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് അധികൃതർ തകർത്തു. ഉറാൽ നദിയിലെ ജലം ക്രമാതീതമായി വർധിച്ചതിന് പിന്നാലെ ഒരു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. പശ്ചിമ കസാഖിസ്ഥാനിൽ മൂവായിരത്തിലധികം വീടുകൾ മുങ്ങിക്കിടക്കുകയാന്നെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക ഭരണകൂടം തകർക്കുന്നത് കാർഷിക ആവശ്യങ്ങൾക്കായി നാട്ടുകാർ നിർമ്മിച്ച താൽക്കാലിക അണക്കെട്ടുകൾ ആണ് . 

പ്രളയ ജലം കാസ്പിയൻ കടലിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നാണ് പ്രാദേശിക ഭരണകൂടങ്ങൾ പറഞ്ഞു. യുറാൽ നദിയിലെ ജലനിരപ്പ് ഉയർന്ന് തന്നെ തുടരുന്നതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളിൽ സജീവമാണ് റഷ്യ. റഷ്യയിലൂടെയും കസാക്കിസ്ഥാനിലൂടെയും കാസ്പിയന്‍ കടലിലേക്ക് ഒഴുകുന്ന യൂറോപ്പിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയാണ് യുറാൽ നദി. റഷ്യയുടെ വിശാലഭൂമിയെ ഏതാണ്ട് രണ്ടായി പകുത്ത് കൊണ്ട് കടന്ന് പോകുന്ന വലിയ പര്‍വ്വത നിരകളുടെ ഒരുകൂട്ടമാണ് യുറാല്‍ പര്‍വ്വതനിരകള്‍. കസാകിസ്ഥാന്‍റെ അതിര്‍ത്തികള്‍ക്ക് സമീപമാണ് റഷ്യയുടെ വടക്കന്‍ പ്രദേശത്ത് നിന്നും ആരംഭിക്കുന്ന യുറാല്‍ പർവ്വത നിര അവസാനിക്കുന്നത്. ഇവിടെ നിന്നും റഷ്യയിലൂടെ ഒഴുകി കസാകിസ്ഥാനിലൂടെ കടന്ന് ഏതാണ്ട് മൊത്തം 2,428  കിലോമീറ്റര്‍ ഒഴുകി കാസ്പിയന്‍ കടലില്‍ വെള്ളമെത്തിക്കുന്നതില്‍ പ്രധാനപ്പെട്ട നദിയാണ് യുറാല്‍. 

വെള്ളപ്പൊക്കത്തിനൊപ്പം മണ്ണ് കൊണ്ട് നിർമ്മിച്ച അണക്കെട്ട് തകർന്നതും റഷ്യയുടെ കസാഖിസ്ഥാൻ അതിർത്തി പ്രദേശമായ ഒറിൻബർഗ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഡാം തകർന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. ഒറിൻബർഗ് നഗരത്തിൽ മാത്രം ബുധനാഴ്ച ജലനിരപ്പ് ഉയർന്നത് പത്ത് മീറ്ററോളമാണ്.  ചൂടിനെ തുടർന്ന് മഞ്ഞുരുകിയതാണ് പ്രളയത്തിന് കാരണമെന്നാണ് അധികൃതർ വിശദമാക്കുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ്. എട്ട് പ്രവശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഭരണകൂടം അറിയിച്ചു. ഒരു ലക്ഷത്തോളം ജനങ്ങളെ  മാറ്റിപ്പാർപ്പിച്ചു.

metbeat news

ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ

FOLLOW US ON GOOGLE NEWS

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment