അമേരിക്കയിൽ കനത്ത മഴ; മധ്യ കാലിഫോർണിയ വെള്ളത്തിനടിയിലായി,നിരവധി റോഡുകൾ ഒലിച്ചു പോയി

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപൊക്കം.കനത്ത മഴയിൽ റോഡുകൾ ഒലിച്ചുപോയി. നിരവധി കമ്മ്യൂണിറ്റികൾ വെള്ളത്തിനടിയിലായി. മധ്യ കാലിഫോർണിയയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ശനിയാഴ്ച പുലർച്ചെയാണ് മോഡേറി കൗണ്ടിലെ പരാജോയിൽ വെള്ളപ്പൊക്കം ഉണ്ടായത്.

കനത്ത മഴയിൽ പരാജോ നദി കവിഞ്ഞൊഴുകയും, ലെവി തകരുകയും ചെയ്തു. 3000ത്തിൽ താഴെ ജനസംഖ്യയുള്ള ലാറ്റിനോ സമുദായത്തെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . വെള്ളപ്പൊക്കത്തിൽ കിണറുകളിൽ മലിനജലം കയറിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതിനാൽ പൈപ്പുകളിലെ വെള്ളം കുടിക്കുകയോ പാചകം ചെയ്യുകയോ ചെയ്യരുത് എന്ന് ലോക്കൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പു നൽകി.

900 ൽ അധികം നിവാസികളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യതയുണ്ട്. ഈ സീസണിൽ ഇത് പത്താമത്തെ വെള്ളപ്പൊക്കമാണ്. വെള്ളിയാഴ്ചയോടെ തന്നെ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വളരെ കൂടുതലായിരുന്നു . സാൻ ഫ്രാൻസിസ് കോ ബേ ഏരിയയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി റോഡുകൾ അടച്ചു. കൊടുങ്കാറ്റിൽ വൈദ്യുതി മുടങ്ങി . രണ്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു.

സംസ്ഥാനത്തിന്റെ സെൻട്രൽ കോസ്റ്റിലും സലീന താഴ്‌വരയിലും സ്ഥിതി വളരെ മോശമായി കൊണ്ടിരിക്കുകയാണ് . പ്രദേശത്തെ ചില റോഡുകളിൽ വെള്ളം കുറുകെ ഒഴുകുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് പ്രയാസം ഏറെയാണ്. ശമനം ഇല്ലാതെ പെയ്യുന്ന മഴ വരുന്ന ആഴ്ച വരെ നീണ്ടുനിൽക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

ഞായറാഴ്ചവരെ മധ്യ വടക്കൻ കാലി ഫോർനിയയിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് . വെള്ളിയാഴ്ച മുതൽ കര കവിഞ്ഞ പല നദികളും വാരാന്ത്യത്തിലും ഉയർന്നു തന്നെ നിൽക്കുമെന്ന് ഹാൻഡ് ഫോർഡിലെ നാഷണൽ വെതർ സർവീസ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ തന്നെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി തുടങ്ങിയിരുന്നു .

Leave a Comment