അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ ആദ്യത്തെ വടക്ക് കിഴക്കൻ മൺസൂൺ ചുഴലിക്കാറ്റും. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് മെറ്റ് ബീറ്റ് വെതർ നിരീക്ഷകർ കഴിഞ്ഞ ഫോർകാസ്റ്റുകളിൽ പറഞ്ഞിരുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ഇന്ന് ചുഴലിക്കാറ്റായി മാറും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. ഹാനൂൺ ചുഴലിക്കാറ്റ് ഒഡിഷക്കും, ആന്ധ്രയ്ക്ക്മിടയിൽ ബുധനാഴ്ചയോടെ ആയിരിക്കും കരകയറുക.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റിന് പേരിട്ടതാര് ?
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ആദ്യത്തെ വടക്കു കിഴക്കൻ ചുഴലിക്കാറ്റിന് ഹാമൂൺ എന്നായിരിക്കും പേര്. ഈ പേര് നൽകിയത് ഇറാൻ ആണ്.
കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ)
23-10-2023ന് രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരൈ വരെ) 23-10-2023ന് രാത്രി 11.30 വരെ 1.2 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.