ഇസ്‌റായേല്‍ കാട്ടൂതി നിയന്ത്രണ വിധേയമാക്കി, 20 ച.കി.മി ചാമ്പലായി
ഇസ്‌റായേലില്‍ രണ്ടു ദിവസം നീണ്ട കാട്ടുതീ നിയന്ത്രണ വിധേയമാക്കി. 30 മണിക്കൂറിലേറെ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ ജറൂസലേമില്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചു. 30 പേരെ പുകശ്വസിച്ച് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 20 ചതുരശ്ര കി.മി പ്രദേശത്തെ തീ ചാമ്പലാക്കിയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ജറൂസലേമിനും തെല്‍ അവീവിനും ഇടയിലുള്ള പ്രദേശമാണിത്.

18 പേരെ അറസ്റ്റ് ചെയ്‌തെന്ന് പ്രധാനമന്ത്രി, 3 പേരെന്ന് പൊലിസ്
കാട്ടുതീക്ക് പിന്നില്‍ പ്രവര്‍ത്തിപ്പിച്ചെന്ന് ആരോപിച്ച് 18 പേരെ ഇസ്‌റായേല്‍ അറസ്റ്റ് ചെയ്തതായി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. എന്നാല്‍ മൂന്നു പേരാണ് അറസ്റ്റിലായതെന്ന് ഇസ്‌റായേല്‍ പൊലിസ് പറഞ്ഞു.
ജറൂസലേമിലെ വാര്‍ഷിക ബൈബിള്‍ മത്സരത്തില്‍ പങ്കെടുത്ത് സംസാരിക്കവെ, ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ലെന്ന് ടൈംസ് ഓഫ് ഇസ്‌റായേല്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാളാണ് തീയിട്ടതെന്ന് നെതന്യാഹു ആരോപിച്ചു. മനുഷ്യര്‍ക്കും പ്രകൃതിക്കും ദോഷമാകുന്ന പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്ത കാരണം വ്യക്തമല്ലെന്ന്
എന്നാല്‍ തീപിടത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വിസ് വ്യക്തമാക്കി. വെസ്റ്റ്ബാങ്ക് കാനഡ പാര്‍ക്കിനോട് ചേര്‍ന്ന പ്രദേശത്തിന്റെ 70 ശതമാനവും ചാമ്പലായി. 8000 ഏക്കര്‍ പ്രദേശം കത്തിനശിച്ചതായാണ് കണക്ക്. 17 അഗ്നിരക്ഷാസേനാ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായി ഇസ്‌റാഈല്‍ ടി.വി ചാനലായ കാന്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വാതന്ത്ര്യ ദിനാഘോഷം റദ്ദാക്കി
കാട്ടുതീയെ തുടര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കിയതായി ജൂയിഷ് നാഷനല്‍ ഫണ്ട് അറിയിച്ചു. 150 അഗ്നിരക്ഷാസേനാ യൂനിറ്റുകളും 12 വിമാനങ്ങളും ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബുധനാഴ്ച ജറൂസലേം- തെല്‍അവീവ് പ്രധാന ഹൈവേയോട് ചേര്‍ന്നുള്ള പ്രദേശത്താണ് തീ കണ്ടത്. തുടര്‍ന്ന് പൊലിസ് ഈ റോഡുകള്‍ അടച്ചു. 24 പേരെ പുക ശ്വസിച്ച് അവശരായ നിലയില്‍ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെസ്‌ക്യൂ ഏജന്‍സിയിലെ Magen David Adom പറഞ്ഞു.
തീയണയ്ക്കാന്‍ യൂറോപ്പിന്റെ സഹായവും
പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ അന്താരാഷ്ട്ര സഹായം തേടിയിരുന്നു. ഇതേ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളായ സൈപ്രസ്, ക്രൊയേഷ്യ, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്ന് തീയണയ്ക്കുന്നതിന് വിമാനങ്ങളെത്തി. ഉക്രൈന്‍, സ്‌പെയിന്‍, ഫ്രാന്‍സ് രാജ്യങ്ങള്‍ വിമാനങ്ങള്‍ അയക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. തീ നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് 12 ടൗണുകളിലെ ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു.
ആളപായം കുറഞ്ഞത് കാടായതിനാല്‍
ഗസ്സയുടെ വലുപ്പത്തിന്റെ പകുതിയോളം പ്രദേശങ്ങളാണ് ഇസ്‌റാഈലില്‍ കാട്ടുതീയില്‍ ചാമ്പലായത്. ജനവാസം കുറഞ്ഞ പ്രദേശമായതിനാലണ് ആളപായവും നാശനഷ്ടവും കുറഇസ്‌റായേല്‍ കാട്ടൂതി നിയന്ത്രണ വിധേയമാക്കി,ത്. തെല്‍ അവീവിനും ജറൂസലേമിനും ഇടയിലുള്ള പ്രദേശത്താണ് കാട്ടൂതീ സര്‍വനാശം വിതച്ചത്.
2010 ല്‍ കൊല്ലപ്പെട്ടത് 44 പേര്‍
2010 ല്‍ വടക്കന്‍ ഇസ്‌റാഈലിലെ കാര്‍മെല്‍ തീപിടിത്തത്തില്‍ 44 പേരാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ രണ്ടിനായിരുന്നു മൗണ്ട് കാര്‍മല്‍ ഫോറസ്റ്റ് ഫയര്‍ ഉണ്ടായത്. മധ്യധരണ്യാഴിയോട് ചേര്‍ന്നുള്ള വനമേഖലയിലാണ് തീപിടിത്തമുണ്ടായത്. 12,000 ഏക്കര്‍ പ്രദേശമാണ് കത്തിനശിച്ചത്. ഡിസംബര്‍ 2 ന് തുടങ്ങിയ തീ ഡിസംബര്‍ 5 നാണ് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. 17,000 പേരെ അന്ന് തീപിടിത്തത്തെ തുടര്‍ന്ന് ഒഴിപ്പിച്ചിരുന്നു.