വെള്ളപ്പൊക്കം തടയുന്നതിൽ പരാജയപ്പെട്ടു; 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ
വെള്ളപ്പൊക്കം തടയുന്നതിൽ പരാജയപ്പെട്ടതിൽ 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ. ഉത്തര കൊറിയയില്‍ പ്രളയം മൂലം 1000 ത്തിലേറെ പേര്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ ആണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആണ് ഇവര്‍ക്ക് വധശിക്ഷ നല്‍കാന്‍ നിർദ്ദേശിച്ചത് . കഴിഞ്ഞ മാസം വധശിക്ഷ നടപ്പാക്കിയത് കാലാവസ്ഥാ പ്രവചനം, ദുരന്ത നിവാരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കടക്കമാണ്.
ഉത്തര കൊറിയയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായത് കഴിഞ്ഞ ജൂലൈയിലാണ്. മഴക്കെടുതിയില്‍ 4000 വീടുകള്‍ തകരുകയും 15,000 പേരെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങള്‍ കിം ജോങ് ഉന്‍ സന്ദർശിച്ചിട്ടുണ്ടായിരുന്നു .
രാജ്യത്തിന് തീരാനഷ്ടമാണ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം വന്നതെന്നും കര്‍ശന ശിക്ഷ നല്‍കുമെന്നും കിം ജോങ് ഉന്‍ . ആരൊക്കെയാണ് എന്നുള്ള വിവരം വിവരം ഉത്തര കൊറിയ പുറത്തുവിട്ടിട്ടില്ല. ഉത്തര കൊറിയയില്‍ അഴിമതിക്ക് വധശിക്ഷയാണ് നല്‍കുക. 2019 മുതല്‍ ഷാഗാങ് പ്രവിശ്യയില്‍ പ്രവിശ്യാ പാര്‍ട്ടി കമ്മിറ്റിയിലെ സെക്രട്ടറി കാങ് ബോങ് ഹൂണിനെ കിം ജോങ് ഉന്‍ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്തതായി നോര്‍ത്ത് കൊറിയന്‍ വാര്‍ത്താ ഏജന്‍സി (കെ.സി.എന്‍.എ) അറിയിച്ചു.
കൊവിഡിന് ശേഷം ഉത്തര കൊറിയ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവച്ചിരുന്നു. കൊവിഡിന് മുന്‍പ് ഓരോ വര്‍ഷവും 10 വധശിക്ഷ അത്തരത്തില്‍ നടപ്പാക്കിയിട്ടുണ്ടായിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page