തീവ്രന്യൂനമര്‍ദം രാത്രി വൈകി കരകയറും
ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ് മധ്യ മേഖലയില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം (Depression) ഇന്നു രാത്രി വൈകി കരകയറും. തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാപ്രദേശിനും ഇടയിലാണ് കരകയറുക.
ഇന്ന് (ശനി) രാത്രി 10 മണിക്കുള്ള വിവരം അനുസരിച്ച് നിലവില്‍ തീവ്ര ന്യൂനമര്‍ദം മണിക്കൂറില്‍ 7 കി.മി വേഗതയിലാണ് സഞ്ചരിക്കുന്നത്. ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തു നിന്ന് 30 കി.മി ഉം വിശാഖ പട്ടണത്തു നിന്ന് 90 കി.മി ഉം അകലെയാണ് നിലവില്‍ തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.
ഇന്നു അര്‍ധരാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാലപുരത്തിനും ഇടയിലൂടെ കലിംഗപട്ടണത്തിനു സമീപം കരകയറും. തുടര്‍ന്ന് ദുര്‍ബലമാകും.
ലൈവ് അപ്‌ഡേറ്റുകള്‍ക്കായി താഴെയുള്ള പോസ്റ്റുകള്‍ ശ്രദ്ധിക്കുക.