പരിസ്ഥിതി വ്യവസ്ഥകൾ പുനഃസ്ഥാപിക്കാൻ, ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കാൻ വീണ്ടും ഒരു പരിസ്ഥിതി ദിനം
പരിസ്ഥിതി വ്യവസ്ഥകൾ പുനഃസ്ഥാപിക്കാൻ, ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കാൻ വീണ്ടും ഒരു പരിസ്ഥിതി ദിനം
കൂടെ വന്നെത്തിയിരിക്കുകയാണ്. ഓരോ വർഷവും, വായു മലിനീകരണം, പ്ലാസ്റ്റിക് മാലിന്യം മുതൽ ഊർജ സംരക്ഷണം, സുസ്ഥിര ഉപഭോഗം വരെ ഉൾപ്പെടുത്തി ഓരോ തീംമിലാണ് പരിസ്ഥിതി ദിനം ആഘോഷിക്കാറ്. ഭൂമിയുടെ പുനരുദ്ധാരണം എന്നതാണ് 2024 ലെ പരിസ്ഥിതി ദിനത്തിന്റെ തീം. നമ്മുടെ ആവാസവ്യവസ്ഥകൾ-വനങ്ങൾ, തണ്ണീർത്തടങ്ങൾ, സമുദ്രങ്ങൾ-ജീവിതത്തിന് അത്യന്താപേക്ഷിതമാണ്, എന്നിട്ടും അവ മനുഷ്യൻ്റെ പ്രവർത്തനങ്ങളിൽ നിന്ന് വലിയ സമ്മർദ്ദം നേരിടുന്നു.
പരിസ്ഥിതി വ്യവസ്ഥകൾ പുനഃസ്ഥാപിക്കുക എന്നതിനർത്ഥം മരങ്ങൾ നട്ടു പിടിപ്പിക്കുക എന്നതിനേക്കാൾ, ഓരോ വർഷവും നമ്മുടെ ഫല സമ്പത്തിന്റെ ജീവൻ നിലനിർത്തുന്ന സ്വാഭാവിക പ്രക്രിയകളും ബന്ധങ്ങളും പുനരുജ്ജീവിപ്പിക്കുക എന്നതാണ്. വർദ്ധിച്ചുവരുന്ന താപനിലയെയും ജൈവവൈവിധ്യ നാശത്തെയും കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഏറ്റവും പുതിയ IPCC റിപ്പോർട്ടിൽ എടുത്തുകാണിച്ചതുപോലെ, കാലാവസ്ഥാ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം ആവശ്യമായി വരുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ് എന്ന് ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ? പ്രകൃതിയെ വീണ്ടെടുക്കാൻ സർക്കാറുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ബിസിനസുകാർ തുടങ്ങി നാം എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.
കാട് വെട്ടിത്തെളിച്ച് കെട്ടിടങ്ങളും റോഡുകളും പാലങ്ങളും പണിതു. ഭൂമിയിലെ പച്ചപ്പ് നഷ്ടമായി. നദികൾ വറ്റി വരണ്ടുണങ്ങി. ആവാസവ്യവസ്ഥ നശിച്ചതോടെ വന്യമൃഗങ്ങൾ കാടുവിട്ട് ജനവാസമേഖലകളിലേക്ക് എത്തിത്തുടങ്ങി . രാപകലില്ലാതെ ആശങ്കയിൽ കഴിയുന്ന മനുഷ്യർക്ക് മുൻപെങ്ങുമില്ലാത്ത വിധം കൊടുംവേനലും വരൾച്ചയും അനുഭവിക്കേണ്ടിവന്നു . കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളി ഉയർത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്.
2024ലെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം ഇവയാണ്
“നമുക്ക് ഒന്നിക്കാം, മരങ്ങൾ നട്ടുപിടിപ്പിക്കാം, പരിസ്ഥിതി വൃത്തിയാക്കാം . ”
“ഇപ്പോൾ പ്രവർത്തിക്കുക, ഭാവി സംരക്ഷിക്കുക – ഭൂമിയെ വീണ്ടും ഹരിതാഭമാക്കുക.”
“നമുക്ക് ഒരു ഹരിത ഗ്രഹമുണ്ടെങ്കിൽ, നമുക്ക് ഒരു ഭാവി ഉണ്ടാകും .”
“നമ്മുടെ ഭൂമി നമ്മുടെ ഭാവിയാണ്, നാം നമ്മുടെ തലമുറയുടെ പുനഃസ്ഥാപനമാണ്.”
“പ്രകൃതിയെ നിലനിർത്തുക, ജീവൻ നിലനിർത്തുക.”
“ഒരു ഭൂമി, ഒരു അവസരം – നമ്മുടെ വീട് സംരക്ഷിക്കുക.”
“കുറവ് ചെയ്യുക, വീണ്ടും ശ്രമിക്കുക – ഹരിത ലോകത്തിനായി.”
“ആരോഗ്യമുള്ള ഭൂമി, നിങ്ങളുടെ മനുഷ്യരാശിയെ സുഖപ്പെടുത്തുക . “
“മരങ്ങൾ നടുക, ഭാവി സംരക്ഷിക്കുക.”
“മാറ്റം ആകുക – സുസ്ഥിരത സ്വീകരിക്കുക.”
“പരിസ്ഥിതി നമ്മുടെ ആത്മീയ സുഹൃത്താണ് , നമ്മൾ അത് പരിപാലിക്കണം.”
“ഇത് നമ്മൾ vs മലിനീകരണം ആണെന്ന് ഓർക്കുക, നമ്മളും പരിസ്ഥിതിയും അല്ല.”
“ഇത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്, നമുക്ക് ഭൂമിയെ രക്ഷിക്കേണ്ടതുണ്ട്.”
ലോക പരിസ്ഥിതി ദിനത്തിൻ്റെ ചരിത്രം ഒന്ന് നോക്കാം
ലോക പരിസ്ഥിതി ദിനം 1972 ൽ ഐക്യരാഷ്ട്രസഭ സ്ഥാപിച്ചത് സ്റ്റോക്ക്ഹോം മനുഷ്യ പരിസ്ഥിതി കോൺഫറൻസിലാണ് (5-06- 1972). ഇത് മനുഷ്യബന്ധങ്ങളുടെയും പരിസ്ഥിതിയുടെയും സംയോജനത്തെക്കുറിച്ചുള്ള ചർച്ചകളുടെ ഫലമായാണ്. ഒരു വർഷത്തിനുശേഷം, 1973 ജൂൺ 5 ന്, “ഒരു ഭൂമി മാത്രം” എന്ന പ്രമേയവുമായി ആദ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചു.
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ആഗോള പരിപാടിയാണ് ലോക പരിസ്ഥിതി ദിനം. എല്ലാ വർഷവും ജൂൺ 5 നാണ് ഇത് നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വനനശീകരണം, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
അതിനാൽ, കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ , ഓരോ വർഷം കഴിയുന്തോറും ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം കൂടിക്കൂടി വരുന്നു. ഓർക്കുക പ്രകൃതി നമുക്ക് മാത്രമല്ല വരും തലമുറകൾക്ക് കൂടെ അവകാശപ്പെട്ടതാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.