പെരുന്നാള്‍ അവധിക്ക് തിരക്ക് കൂടും, യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി എമിറേറ്റ്‌സ്
ഈദുല്‍ ഫിത്വറിന് തിരക്ക് കൂടുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് വേഗത്തില്‍ യാത്ര ചെയ്യാനുള്ള നിര്‍ദേശങ്ങളുമായി വിമാനക്കമ്പനികള്‍. ചെറിയ പെരുന്നാള്‍ അവധിയാണ് ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്ന്. നിര്‍ദേശങ്ങളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ് രംഗത്തു വന്നത്.
തിരക്കേറിയ സമയത്ത് എങ്ങനെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും എന്നതിനെക്കുറിച്ചും എയര്‍ലൈന്‍ മാര്‍ഗനിര്‍ദേശമിറക്കിയിട്ടുണ്ട്. ടെര്‍മിനല്‍ 3ല്‍ മാര്‍ച്ച് 28, 29, ഏപ്രില്‍ 5, 6 തീയതികളില്‍ തിരക്കനുഭവപ്പെടുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.
യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തണം. കൂടാതെ, ബോര്‍ഡിംഗ് സമയം ശ്രദ്ധിക്കുകയും ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ സമയത്ത് എത്തുകയും വേണം. ചെക്ക്ഇന്‍ പ്രക്രിയ വേഗത്തിലാക്കാന്‍, എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ക്ക് താഴെ പറയുന്ന വഴികളില്‍ ചെക്ക്ഇന്‍ ചെയ്യാവുന്നതാണ്.
1) വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് തന്നെ എമിറേറ്റ്‌സ് വെബ്‌സൈറ്റിലും ആപ്പിലും ഓണ്‍ലൈന്‍ ചെക്ക്ഇന്‍ ആരംഭിക്കും.
2) പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ മുമ്പ് വരെ (യു.എസിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള ഒഴിവാക്കല്‍) ഐ.സി.ഡി ബ്രൂക്ക്ഫീല്‍ഡ് പ്ലേസിലെ എമിറേറ്റ്‌സ് സിറ്റി ചെക്ക്ഇന്‍, ട്രാവല്‍ സ്റ്റോര്‍ എന്നിവ സന്ദര്‍ശിക്കുക.
3) യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് ഐ.സി.ഡി ബ്രൂക്ക്ഫീല്‍ഡ് പ്ലേസിലെ എമിറേറ്റ്‌സ് സിറ്റി ചെക്ക്ഇന്‍, ട്രാവല്‍ സ്റ്റോര്‍ എന്നിവയും ഉപയോഗിക്കാം. അതേസമയം യുഎസ് യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല.
4) യാത്രക്കാര്‍ക്ക് അവരുടെ താമസസ്ഥലത്ത് നിന്നോ ഹോട്ടലില്‍ നിന്നോ വീട്ടില്‍ നിന്ന് ചെക്ക്ഇന്‍ ബുക്ക് ചെയ്യാം.
5) വടക്കന്‍ എമിറേറ്റുകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ വിമാനത്തിന് 24 മുതല്‍ 4 മണിക്കൂര്‍ മുമ്പ് വരെ അജ്മാന്‍ സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ ചെക്ക് ഇന്‍ ചെയ്യാം.
6) യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് 90 മിനിറ്റ് മുമ്പ് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. പ്രീമിയം ഇക്കോണമി അല്ലെങ്കില്‍ ഇക്കോണമി ക്ലാസില്‍ ബുക്ക് ചെയ്തവര്‍ യാത്രക്ക് 60 മിനിറ്റ് മുമ്പ് അവരുടെ ഗേറ്റില്‍ എത്തണമെന്നും ഫസ്റ്റ് അല്ലെങ്കില്‍ ബിസിനസ് ക്ലാസില്‍ ബുക്ക് ചെയ്തവര്‍ പുറപ്പെടുന്നതിന് 45 മിനിറ്റ് മുമ്പ് അവരുടെ ഗേറ്റില്‍ എത്തണമെന്നും നിര്‍ദേശമുണ്ട്.
7) വിമാനം പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോര്‍ഡിംഗ് ഗേറ്റുകള്‍ അടക്കും, വൈകിയെത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ കഴിയില്ലൈന്ന് കമ്പനി പറഞ്ഞു.
8) വിമാനങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം പുറപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍, ചെക്ക്ഇന്‍, ഗേറ്റ് അടയ്ക്കല്‍ സമയങ്ങള്‍ കാരിയര്‍ കര്‍ശനമായി പാലിക്കും.