കൊടുംചൂടിൽ വെള്ളം തേടി ആനകൾ കാടിറങ്ങുന്നു

കൊടുംചൂടിൽ വെള്ളം തേടി ആനകൾ കാടിറങ്ങുന്നു

കൊടുംചൂടിൽ കുടിവെള്ളം തേടി ആനകൾ കാടിറങ്ങുന്നു. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ആ​ന​ സംരക്ഷ​ണ കേ​ന്ദ്ര​മാ​യ ശ​ബ​രി​മ​ല​ക്കാടുകളിലെ ആനകൾ വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. കാട്ടുചോലകളും മൃഗങ്ങൾക്കായി നിർമ്മിച്ച കുളങ്ങളും എല്ലാം വറ്റി വരേണ്ടതോടെയാണ് മൃഗങ്ങൾ വെള്ളം തേടി കാട് ഇറങ്ങാൻ തുടങ്ങിയത്. ഉൾക്കാടുകളിൽ ഉൾപ്പെടെ താപനില വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വന്യമൃഗങ്ങൾ നാട്ടിലെത്തുന്നത്. വ​ർ​ധി​ച്ച ശ​രീ​ര താ​പ​നി​ല ക്ര​മീ​ക​രി​ക്കാ​ൻ മ​ണ്ണും വെ​ള്ള​വു​മാ​ണ് ആനകൾക്ക് പ്രധാന ആശ്രയം. പകൽ ചൂടിൽ മണ്ണിനും ചൂട്അ നുഭവപ്പെടുന്നതിനാൽ വെള്ളത്തെയാണ് ആനകൾ കൂടുതൽ ആശ്രയിക്കുന്നത്.

ആനയുടെ സാധാരണ താപനില 35.5 ഡിഗ്രി സെൽഷ്യസ് മുതൽ 36.6ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇങ്ങനെ ആനകൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങി ജനവാസ മേഖലയിൽ തമ്പടിക്കുന്നത് നാട്ടുകാർക്കും ഭീതി ഉണ്ടാക്കുന്നുണ്ട്. കൂടാതെ ആനകൾ കാടിറങ്ങുന്ന തിനൊപ്പം കൃഷിനാശവും സംഭവിക്കുന്നുണ്ട്. വെള്ളം തേടിയെത്തുന്ന ആനകൾ സമീപപ്രദേശങ്ങളിലെ കൃഷി വിളകൾ തിന്നാണ് കാടുകയറുന്നത്. ഇത് കർഷകരെ പ്രതിരോധത്തിൽ ആക്കുന്നു.


കി​ഴ​ക്ക​ൻ വ​ന​മേ​ഖ​ല​യി​ലെ ബി​മ്മ​രം അ​ള്ളു​ങ്ക​ല്‍, ആ​ങ്ങ​മൂ​ഴി, കൊച്ചാണ്ടി, പടയണിപ്പാറ, തെക്കേക്കര, കട്ടച്ചിറ, തണ്ണിത്തോട്, മണിയാർ, കൊക്കത്തോട് എന്നിവിടങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.

പ്രായപൂർത്തിയായ ഒരു ആനയ്ക്ക് ഒരു ദിവസം കുറഞ്ഞത് 500 ലിറ്റർ വെള്ളം വേണം. നീർച്ചാലുകൾ വറ്റി തുടങ്ങിയതോടെ കെട്ടികിടക്കുന്ന ചെളിവെള്ളം ആനകൾ കുടിക്കുന്നത് മൂലം ഉദരരോഗങ്ങളും പിടിപെടുന്നു. ദഹനക്കേടും മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടും പിടിപെടുന്ന ആനകൾ കൂടുതൽ അക്രമകാരികൾ ആകും. അതിനാൽ തന്നെ ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനത്തിനുള്ളിൽ തന്നെ വെള്ളം കൂടുതൽ എത്തിക്കുകയാണ് ഒരു മാർഗ്ഗം. ഇങ്ങനെ വനാതിർത്തികളിൽ വെള്ളം എത്തിക്കുന്നതോടെ ഒരു പരിധി വരെ വന്യമൃഗ ശല്യം തടയാനാവും.

850ലധികം ആനകളാണ് ശബരി കാടുകളിൽ ഉള്ളത്. അതിൽ 200 ഓളം കൊമ്പനും 400 ൽ പരം പിടിയും നൂറോളം മോഴക്കൊമ്പനും ഉണ്ടെന്നാണ് കണക്ക്. എന്നാൽ നിരവധി ആനകൾ പല രോഗങ്ങളാൽ വംശനാശഭീഷണി നേരിടുകയാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ ആനകൾ ഉള്ള കാടുകളാണ് ശബരി. ശ​ബ​രി​മ​ല​യി​ലും ഗ​വി​യി​ലും എ​ത്തു​ന്ന​വ​ര്‍ വ​ലി​ച്ചെ​റി​യു​ന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആനകൾ ആഹാരമാക്കുന്നു. ഇത് ദഹനപ്രക്രിയയെ ബാധിക്കുകയും ഇതു മൂലം ഇരട്ടക്കെട്ട് എന്ന രോഗം പിടിപെടുകയും ചെയ്യുന്നു.ഇതേ തുടർന്ന് ആനകൾക്ക് വയറുവേദന അനുഭവപ്പെടും. ഇത്തരം ആനകൾ ജനവാസ മേഖലയിൽ എത്തുമ്പോൾ കൂടുതൽ അക്രമകാരികൾ ആകുന്നു.

metbeat news

This content originally published from madhyamam online, photo credit madhyamam online

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment