ജമ്മു കശ്മിരീല്‍ തുടര്‍ച്ചയായി തീവ്രത കൂടിയ ഭൂചലനങ്ങള്‍
ജമ്മുകശ്മിരീല്‍ തുടര്‍ച്ചയായ ഇടത്തരം തീവ്രതയിലുള്ള ഭൂചലനം (earthquake) . പാകിസ്ഥാനിലും പ്രകമ്പനം അനുഭവപ്പെട്ടു. രാവിലെ 6.52 ന് ഷിട്‌ലുവിലാണ് പ്രഭവ കേന്ദ്രം. വടക്കന്‍ കാശ്മീരിലെ ബന്ദിപോരയ്ക്കടുത്തുള്ള ഒഡിനയില്‍ മാതാവും നാലു കുട്ടികളും ഭൂചലനത്തിനിടെ പരിഭ്രാന്തരായി വൈദ്യുതാഘാതമേറ്റ് മരിച്ചു.
വീട്ടില്‍ ഇലക്ട്രിക് ഉപകരണം നന്നാക്കുന്നതിനിടെയാണ് മാതാവിന് ഷോക്കേറ്റത്. ഒഡിന അലിയാബാദിലെ മുഹമ്മദ് മഖ്ബൂല്‍ ദാറിന്റെ ഭാര്യ റഫീഖ ബീഗം (42) ആണ് മരിച്ചത്.
ബരാമുള്ളയില്‍ ഭൂചലനത്തില്‍ പരിഭ്രാന്തനായി ഒരാള്‍ കെട്ടിടത്തിന്റെ ജനല്‍ വഴി താഴേക്ക് ചാടി പരുക്കേറ്റു. ഇയാളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു.
ബരാമുള്ള ജില്ലയില്‍ രാവിലെ രണ്ടു തവണയാണ് തുടര്‍ച്ചയായ ഭൂചലനം ഉണ്ടായത്. 4.9, 4.8 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (National Center for Seismology (NCS) അറിയിച്ചു. സോണ്‍ 5 ല്‍ പെട്ട ഭൂചലന സാധ്യതാ പ്രദേശമാണ് ജമ്മു കശ്മിര്‍. ഇന്ത്യയില്‍ ഏറ്റവും ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളിലൊന്ന്.
ആദ്യമുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി. രാവിലെ 6.45 നായിരുന്നു ഇത്. രണ്ടാമത്തെ ചലനം 4.8 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. നാശനഷ്ടം സംബന്ധിച്ച വിവരങ്ങളില്ല.
വടക്കന്‍ സംസ്ഥാനങ്ങള്‍ ഭൂചലനത്തിന്റെ സോണ്‍ 4, 5 ല്‍ പെടുന്നവയാണ്. ഇവ ഭൂചലന സാധ്യതാ പ്രദേശങ്ങളാണ്. ഇന്ത്യന്‍ ടെക്ടോണിക് പ്ലേറ്റും യൂറേഷ്യന്‍ പ്ലേറ്റും തമ്മിലുരസിയാണ് ഹിമാലയം രൂപപ്പെട്ടത്.