പാക്കിസ്ഥാനിൽ ശക്തമായ ഭൂചലനങ്ങൾക്ക് സാധ്യത എന്ന് ഗവേഷകർ.സോളാർ സിസ്റ്റം ജ്യോമെട്രി സർവേ പ്രകാരം പാകിസ്താന്‍റെ പല ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ അന്തരീക്ഷ ഏറ്റക്കുറച്ചിലുകൾ കാണപ്പെട്ടുവെന്നും അത് വരാനിരിക്കുന്ന ശക്തമായ ഭൂചലനത്തിന്‍റെ സൂചനകളാകാമെന്നുമാണ് ഗവേഷകരുടെ നിഗമനം.
നെതർലൻഡ്സ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമാണ് ഭൂചലന സാധ്യതപ്രവചിച്ചത്.സാമൂഹിക മാധ്യമമായ എക്‌സ് വഴിയാണ് ഭൂകമ്പ സാധ്യതയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
പ്രവചങ്ങൾ പലരിലും ആശങ്ക സൃഷ്ടിക്കുമെങ്കിലും ഭൂകമ്പ പ്രവചനത്തെക്കുറിച്ച് ഒരു നിഗമനത്തിൽ എത്തുംവരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് ഡച്ച് ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗർബീറ്റ്സ് നിർദേശം നൽകി.മുൻപ് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളിൽ പ്രവചനം നടത്താൻ ഇത്തരം പഠനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
ഗ്രഹങ്ങളുടെ വിന്യാസം അടിസ്ഥാനമാക്കി നടത്തുന്ന ഹൂഗർബീറ്റ്സ് സാങ്കേതിക വിദ്യയാണ് ഇത്തരത്തിലുള്ള പഠനങ്ങൾ നടത്താൻ ഗവേഷകരെ പ്രാപ്തരാക്കുന്നത്.