ഇന്തോനേഷ്യയിൽ 5.2 തീവ്രതയുള്ള ഭൂചലനം ; സുനാമി മുന്നറിയിപ്പ് ഇല്ല
തെക്കൻ ഇന്തോനേഷ്യക്ക് സമീപം ബാലിയിൽ 5.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം ഇന്ന് രാവിലെ ആറുമണിക്കാണ് ഭൂചലനം ഉണ്ടായത്. ഇന്തോനേഷ്യയിൽ നിന്ന് 70 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിലാണ് പ്രഭവ കേന്ദ്രം.
ഭൗമോപരിതലത്തിൽ നിന്ന് 78 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ബാലിയിലെ ജനങ്ങൾക്ക് നേരിയ തോതിലുള്ള കുലുക്കമാണ് അനുഭവപ്പെട്ടത് നാശനഷ്ടങ്ങളോ അളഭായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രഭവ കേന്ദ്രത്തിൽ നിന്ന് 103 കിലോമീറ്റർ അകലെയുള്ള 10,000 ആളുകൾ മാത്രം താമസിക്കുന്ന ലംബാറിലും 113 കിലോമീറ്റർ അകലെയുള്ള 3.18 ലക്ഷം പേർ താമസിക്കുന്ന മടാലത്തും ഭൂചലനം അനുഭവപ്പെട്ടു.
കടലിൽ തിരമാലകളുടെ ഉയരത്തിൽ വ്യത്യാസം റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
FOLLOW US ON GOOGLE NEWS