ജാപ്പനിസ് ദ്വീപില്‍ ഭൂചലനം; 5.6 തീവ്രത, സുനാമി തിരകൾ അടിച്ചു
ജപ്പാനിലെ വിദൂര ദ്വീപ് മേഖലയായ ഇസുവില്‍ ഭൂചലനം. 5.6 തീവ്രതയില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ദ്വീപില്‍ ശക്തികുറഞ്ഞ സുനാമിത്തിരകൾ അടിച്ചു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍.
ഇസുവിലെ ഹാചിജോയില്‍ ഭൂചലനത്തിന് 40 മിനിറ്റിന് ശേഷം ശക്തികുറഞ്ഞ സുനാമിത്തിരകള്‍ അടിച്ചതായി ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം സ്വീകരിച്ചു. ജനവാസം കുറഞ്ഞ ദ്വീപ് മേഖലയിലാണ് സുനാമി തിരകൾ ഉണ്ടായത്. ഒരു മീറ്റര്‍ ഉയരത്തില്‍ വരെയുള്ള സുനാമിത്തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ദ്വീപ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു .
ഇസു ദ്വീപ് മേഖലയില്‍ വിവിധ ദ്വീപുകളിലായി 24,000ത്തോളം മാത്രമാണ് ജനസംഖ്യ ഉള്ളത്. ടോക്യോക്ക് 600 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. തുടര്‍ചലനങ്ങള്‍ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
ജപ്പാൻ സ്ഥിതി ചെയ്യുന്നത് പ്രധാനപ്പെട്ട നാല് ടെക്റ്റോണിക് പ്ലേറ്റുകളുടെ മുകളിലാണ്. ഓരോ വർഷവും ഏകദേശം 1,500 ഭൂചലനങ്ങൾ രാജ്യത്ത് അനുഭവപ്പെടുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും തീവ്രത കുറഞ്ഞ ഭൂചലനങ്ങൾ ആണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page