പെറുവിൽ റിക്ടർ സ്‌കെയിലിൽ 7 രേഖപ്പെടുത്തിയ ഭൂചലനം, സുനാമി മുന്നറിയിപ്പ് നൽകി
പ്രാദേശിക സമയം പുലർച്ചെ 12:36 ഓടെ തെക്കേ അമേരിക്കയിലെ പെറു തീരത്ത് 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
പെറുവിലെ തെക്കൻ പ്രവിശ്യയായ കാരവേലിയിലെ ഒരു ജില്ലയിലാണ് ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ലിമയിൽ നിന്ന് ഏകദേശം 380 മൈൽ തെക്ക്, ചിലിയുടെയും ബൊളീവിയയുടെയും അതിർത്തിക്ക് സമീപം 17 മൈൽ (28 കിലോമീറ്റർ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ആളപായം ഉണ്ടായതിനെ കുറിച്ച് റിപ്പോർട്ടുകൾ ഒന്നുമില്ല.
AFP റിപ്പോർട്ട് പ്രകാരം പെറുവിലെ അതിക്വിപ ജില്ലയിൽ നിന്ന് 8.8 കിലോമീറ്റർ (5.5 മൈൽ) അകലെയാണ് ഭൂചലനം ഉണ്ടായത്. ചില തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സമീപ പ്രദേശങ്ങളായ അയാകുച്ചോയിലും തലസ്ഥാനത്തും ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു.
സുനാമി മുന്നറിയിപ്പ്
ഭീഷണിയില്ലെന്ന് ആദ്യം പറഞ്ഞ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം പിന്നീട് “ചില തീരങ്ങളിൽ മൂന്ന് മീറ്റർ വരെ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്” മുന്നറിയിപ്പ് നൽകി.
ഭൂകമ്പം പെറുവിയൻ തീരത്ത് സുനാമി മുന്നറിയിപ്പ് സൃഷ്ടിച്ചതായി പെറുവിയൻ നേവിയുടെ ഹൈഡ്രോഗ്രാഫി ആൻഡ് നാവിഗേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. പെറുവിൽ ഭൂകമ്പങ്ങൾ പതിവാണ്, കാരണം രാജ്യം സ്ഥിതി ചെയ്യുന്നത് പസഫിക് “റിംഗ് ഓഫ് ഫയറിൽ ആണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.