സൗദിയിലെ ജിസാനിൽ ഭൂചലനം
റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍ നേരിയ ഭൂചലനം. അല്‍ശുഖൈഖിന് സമീപമാണ് ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. അല്‍ശുഖൈഖിന് തെക്ക് ഇന്നലെ ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
അപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് റിക്ടര്‍ സ്കെയിലില്‍ 2.5 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സൗദി ജിയോളിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.
Connect with us on WhatsAppകാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page