മധ്യ ഇറാനിൽ ഭൂചലനം; ആണവ പരീക്ഷണം എന്ന് സംശയം
മധ്യ ഇറാനിൽ ഇടത്തരം ഭൂചലനം. 5.1 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യൻ സമയം അർദ്ധരാത്രിയോടെ കൂടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സെംനാന് തെക്കു പടിഞ്ഞാറ് 35 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം . ഇസ്രായേലുമായി യുദ്ധം നടക്കുന്ന കാര്യത്തിൽ ഇത് ആണവ പരീക്ഷണം ആണോ എന്ന സംശയവും ഉടലെടുക്കുന്നുണ്ട്.
10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സെംനാനിൽ ഇറാൻ സൈന്യത്തിൻ്റെ സമുച്ചയം പ്രവർത്തിക്കുന്നുണ്ട്. സെംനാൻ സ്പേസ് സെന്ററും ഇവിടെ തന്നെയാണ്. പ്രാദേശിക സമയം 9.19നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്.
European-Mediterranean Seismological Centre (EMSC) യും ഇറാൻ അധികൃതരും ഭൂചലനം സ്ഥിരീകരിച്ചു. വടക്കൻ ഇറാനിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
English summary: earthquake in Central Iran and the concerns regarding a possible nuclear test. Get the facts and analysis on this developing story.