വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (ജിഎഫ്ഇസെഡ്) അറിയിച്ചു.10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ഗവേഷണ കേന്ദ്രം അറിയിച്ചു.
ഭൂചലനത്തിൽ ജീവഹാനിയോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച ഹെറാത്ത് നഗരത്തിന്റെ വടക്കുപടിഞ്ഞാറ് ഒന്നിലധികം ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു.ആ ഭൂചലനത്തിൽ 2,000-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകൾ നിലംപൊത്തുകയും ചെയ്‌തിരുന്നു.