കിഴക്കൻ ജപ്പാനിൽ ആണവ റിയാക്ടറിനടുത്തുള്ള മേഖലയിൽ ശക്തിയായ ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് വൈകിട്ട് 5.40 നാണ് ഭൂചലനമെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഭൂചലനം ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെ.എം.എ)യും സ്ഥിരീകരിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഭൂമിക്ക് 50 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. ആളപായമോ സുനാമി മുന്നറിയിപ്പോ ഇല്ല. ഭൂചലനമുണ്ടായ മേഖലയിൽ ടോകായ് 2 ആണവ റിയാക്ടർ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. ജപ്പാൻ ആറ്റോമിക് പവർ കമ്പനി നിലയത്തിൽ പരിശോധന നടത്തി. ഇന്ന് പുലർച്ചെ നേപ്പാളിലും ശക്തിയേറിയ ഭൂചലനമുണ്ടായിരുന്നു. ഭൂചലനത്തിൽ ആറു പേർ മരിച്ചു.