ദോഫാർ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം-അൽ ഹല്ലാനിയത്ത് ദ്വീപുകളിൽ പുലർച്ചെ 1.05നാണ് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) പ്രസ്താവനയിൽ പറഞ്ഞു.
സലാലയിൽ നിന്ന് 187 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഔഖാത്, ന്യൂ സലാല, ചൗക്, നമ്പർ 5, സാദ, ഹാഫ എന്നിവിടങ്ങളിൽ നേരിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.