earthquake 05/03/24: ഹിമാചൽപ്രദേശിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ഹിമാചൽ പ്രദേശിൽഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ – 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. ഹിമാചൽ പ്രദേശിലെ ചംപ ജില്ലയിലാണ് പ്രധാനമായും ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്നലെ രാത്രി 9.34ഓടെ സംഭവം. സെക്കന്റുകൾ മാത്രമുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളില്ല എന്നാണ് റിപ്പോർട്ടുകൾ. 10 കി.മീ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ പ്രകമ്പനംചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടു.
കംഗ്ര ജില്ലയിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 1905ൽ ഇതേ ദിവസം ആയിരുന്നു. അന്ന് വ്യാപകമായ നാശനഷ്ടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമായി. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) യുടെ രേഖകൾ പ്രകാരം പടിഞ്ഞാറൻ ഹിമാലയ മേഖലയിൽ 20,000-ത്തിലധികം ആളുകളാണ് മരണപ്പെട്ടത്. ചമോലി, സഹൗള്‍, സ്പിതി എന്നിവിടങ്ങളില്‍ ചെറിയ രീതിയിലുള്ള ഭൂചലനം ഏപ്രിൽ ഒന്നിനും ഉണ്ടായിരുന്നു.